ചേരുവകള്‍
ആവോലി(പോംഫ്രറ്റ്)     നാല്
വിനാഗിരി      രണ്ട് ടീസ്പൂണ്‍
മുളകുപൊടി      ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി     അര ടീസ്പൂണ്‍
മല്ലിപ്പൊടി       ഒരു ടീസ്പൂണ്‍
കാശ്മീരി മുളകുപൊടി      ഒരു ടീസ്പൂണ്‍
ഉലുവപ്പൊടി      അര ടീസ്പൂണ്‍
ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്     അര ടീസ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ      ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

  • ആവോലി വൃത്തിയാക്കി കത്തി കൊണ്ട് വരിയുക. 
  • എണ്ണയും വിനാഗിരിയും ഒഴിച്ചുള്ള ചേരുവകള്‍ യോജിപ്പിക്കുക. 
  • എന്നിട്ട് വിനാഗിരി ചേര്‍ത്ത് കുഴക്കുക.
  • മീന്‍ ഈ മസാലക്കുഴമ്പില്‍ മാരിനേറ്റ് ചെയ്ത് രണ്ട് മണിക്കൂര്‍ വെക്കണം. 
  • ബാക്കിവന്ന മസാലയില്‍ സ്വല്‍പ്പം എണ്ണ ചേര്‍ത്ത് ഗ്രില്ല് ചെയ്യുമ്പോള്‍ മീനില്‍ തളിക്കാന്‍ ഉപയോഗിക്കാം. 
  • മയോണൈസും മിന്റ് ചട്നിയും ചേര്‍ത്ത് കഴിക്കാം.