ചേരുവകള്‍:
വെണ്ടക്ക - 250 ഗ്രാം (അധികം മൂത്തുപോകാത്തത്) 
സവാള - 2 ഇടത്തരം (നീളത്തില്‍ അരിഞ്ഞത്) 
പച്ചമുളക് -3 എണ്ണം (എരിവനുസരിച്ച്) 
കറിവേപ്പില - 1 തണ്ട് 
മുളകുപൊടി - ഒരു ടീ സ്പൂണ്‍
മല്ലിപ്പൊടി - രണ്ടര ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല്‍ ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - ഒന്നര കപ്പ്
ഉപ്പ് - ആവശ്യത്തിന് 
എണ്ണ - ആവശ്യത്തിന് 
കടുക് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം: 
നോണ്‍സ്റ്റിക് പാനില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും താളിച്ച് അതിലേക്ക് നീളത്തില്‍ അരിഞ്ഞ വെണ്ടക്കയും ഏകദേശം അതേ വലിപ്പത്തില്‍ അരിഞ്ഞ സവാളയും നീളത്തില്‍ കീറിയിട്ട പച്ചമുളകും ചേര്‍ക്കുക. 

ആവശ്യത്തിന് ഉപ്പും കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും  ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അടച്ചുവച്ച് ചെറുതീയില്‍ പത്ത് മിനിറ്റ് വേവിക്കുക. മൂടി തുറന്ന് വെണ്ടക്കയില്‍ നിന്ന് ഇറങ്ങിയ വെള്ളം വറ്റുന്നതുവരെ ചെറിയ തീയില്‍ വഴറ്റുക. 

ഇനി ഇത് പാനിന്റെ നാലരികിലേക്ക് മാറ്റി, നടുക്ക് കുറച്ച് എണ്ണ ഒഴിച്ച് തീ കുറച്ചുവച്ച്, അതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി എന്നിവ മൂപ്പിച്ച്, തേങ്ങാപ്പാല്‍ ചേര്‍ക്കുക. അതും വെണ്ടക്കയുമായി യോജിപ്പിച്ചു മൂന്നു മിനിറ്റു നേരം അടച്ചുവച്ച് തിളപ്പിക്കുക. ഈസി വെണ്ടക്ക മപ്പാസ് തയ്യാര്‍. 

deepthi.joseph@hotmail.com