ചേരുവകള്‍ 
സ്വീറ്റ് കോണ്‍ - 1 
സവാള - 1 
ഇഞ്ചി - 1 കഷണം 
പച്ചമുളക് - 1 എണ്ണം (വലുത്) 
വെളുത്തുള്ളി - 4 എണ്ണം 
തേങ്ങ ചിരകിയത് - 6 ടേബിള്‍സ്പൂണ്‍ 
തക്കാളി - 1 എണ്ണം (വലുത്) 
ഏലയ്ക്ക - 2 എണ്ണം 
ഗ്രാമ്പൂ -  4 എണ്ണം 
പട്ട - ചെറിയ കഷണം 
ജീരകം - കാല്‍ സ്പൂണ്‍ 
കുരുമുളക് - 6 എണ്ണം 
തേങ്ങാപ്പാല്‍ - 1 കപ്പ് (കട്ടിയുള്ളത്) 
വെണ്ണ - 2 സ്പൂണ്‍ 
മല്ലിയില - ആവശ്യത്തിന് 
ഉപ്പ് - ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം 
കുറച്ച് വെള്ളം ചൂടാക്കി ഉപ്പിട്ട് സ്വീറ്റ് കോണ്‍ വേവിച്ചെടുക്കുക. ഒരു പാത്രത്തില്‍ വെണ്ണ ഇട്ട് ചൂടാവുമ്പോള്‍ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ മൂപ്പിച്ച് അതിലേക്ക് സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ കൂടി ചേര്‍ത്ത് വഴറ്റുക. 

ഇതിലേക്ക് കുരുമുളക് ചതച്ചതും ജീരകവും ചേര്‍ത്ത് വഴറ്റി നേരത്തേ വേവിച്ചു വച്ചിരിക്കുന്ന സ്വീറ്റ് കോണും തേങ്ങ അരച്ചതും കൂടി ചേര്‍ക്കുക. തിളച്ചു വരുമ്പോള്‍ തേങ്ങാപ്പാലും ഉപ്പും തക്കാളി അരിഞ്ഞതും ചേര്‍ത്ത് വേവിച്ച് മല്ലിയില ചേര്‍ത്ത് വിളമ്പാം. 

naaz.farzana.naaz@gmail.com