ചേരുവകള്‍ :


1. കഴുകി വൃത്തിയാക്കിയ കക്കയിറച്ചി - 500 ഗ്രാം
2. ഇഞ്ചി - 1 ചെറിയ കഷ്ണം
3. വെളുത്തുള്ളി - 8 അല്ലി
4. പച്ചമുളക് - 3,4 എണ്ണം
5. കറിവേപ്പില -2 തണ്ട്
6. സവാള - ചെറുതായി അരിഞ്ഞത്  - 2 എണ്ണം
7. മുളകുപൊടി - 2 ടീസ്പൂണ്‍
8. മല്ലിപ്പൊടി - 1 ടീസ്പൂണ്‍
9. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍
10.ഉപ്പ്, കുരുമുളകുപൊടി - ആവശ്യത്തിന്
11. വെളിച്ചെണ്ണ -  3 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം:

നന്നായി വൃത്തിയാക്കിയ കക്കയിറച്ചി ഉപ്പും, മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒരല്‍പ്പം വെള്ളത്തില്‍ വേവിച്ചെടുത്തു മാറ്റി വെയ്ക്കുക. അതിനു ശേഷം ചൂടായ പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചതച്ചെടുത്ത ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ശേഷം നെടുകെ കീറിയ പച്ചമുളകും, കറിവേപ്പിലയും ചേര്‍ത്തിളക്കി മൂത്ത് വരുമ്പോള്‍ ചെറുതായി അരിഞ്ഞ സവാളയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകുന്നത് വരെ വഴറ്റുക. ഇതിലേക്ക്  മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഗരം മസാലപ്പൊടി എന്നിവ ചേര്‍ത്ത് പച്ചമണം പോകുന്നത് വരെ ഇളക്കിയെടുക്കുക.
  
ശേഷം വേവിച്ചു വെച്ച കക്കയിറച്ചി ഇതിലേക്ക് ചേര്‍ത്ത് എരിവിനനുസരിച്ച് കുരുമുളക് പൊടി കൂടി ചേര്‍ത്ത് ഇളക്കി എടുത്താല്‍ സ്വാദിഷ്ടമായ കക്കയിറച്ചി തോരന്‍ റെഡി.

Stir fried Clam meat or kakka erachi thoran