വീട്ടില്‍ രാവിലെ പലഹാരത്തിന് അപ്പമാണെങ്കില്‍ ഒന്ന് തണുത്ത് കഴിഞ്ഞാല്‍ കട്ടിയായി പോയി കഴിക്കാന്‍ പറ്റുന്നില്ല എന്നുള്ള പരാതികള്‍ സ്ഥിരമാണ്. എന്നാല്‍ ഇനി അങ്ങനെയൊരു പരാതി വേണ്ട. നല്ല ചുറുചുറുക്കോടെ കഴിക്കാന്‍ നല്ല സോഫ്റ്റ് അപ്പം തയാറാക്കാം

ചേരുവകള്‍
1. അരിപ്പൊടി- 1 കപ്പ്
2. തേങ്ങ ചിരകിയത്- ഒന്നര കപ്പ് 
3. ചോറ്- അരക്കപ്പ്
4. പഞ്ചസാര- അര ടേബിള്‍ സ്പൂണ്‍
5. മുട്ട- ഒരെണ്ണം
6. വെള്ളം- ഒന്നേകാല്‍ കപ്പ് 
7. സോഡാപൊടി- കാല്‍ ടീ സ്പൂണ്‍
8. ഉപ്പ്- ആവശ്യത്തിന് 

തയാറാക്കുന്ന വിധം

മുട്ടയും പഞ്ചസാരയും മിക്‌സിയില്‍ അടിച്ച് ഇതിലക്ക് അരിപ്പൊടിയും തേങ്ങയും ചോറും വെള്ളവും ചേര്‍ത്ത് അരച്ചെടുക്കുക. ഉപ്പും സോഡാപ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്തശേഷം പാലപ്പച്ചട്ടിയില്‍ ചുട്ടെടുക്കാം 

Content Highlights: Soft Appam Recipe