ച്ചക്കറി, തോരന്‍, എരിശ്ശേരി എന്നിവയിലെ പ്രധാന ഐറ്റമാണ് പടവലങ്ങ. എന്നാല്‍ ഈ പടവലങ്ങ കൊണ്ട് അല്‍പം വ്യത്യസ്തമായ വിഭവങ്ങള്‍ ഉണ്ടാക്കിയാലോ.

പടവലങ്ങ ബജി

ചേരുവകൾ:snakegourd bhaji

1. പടവലങ്ങ ചെറുത് - ഒന്ന് (10, 12 വളയങ്ങൾ വേണം)

2. മൈദാ - 1 കപ്പ്

3. റവ - 2 ടീസ്പൂൺ

4. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

5. ഉപ്പ്, കുരുമുളകുപൊടി - ആവശ്യത്തിന്

6. കായം - 2, 3 പിഞ്ച്

7. ഓയിൽ - വറുക്കാൻ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പടവലങ്ങ, വളയങ്ങൾ ആയി കനം തീരെ കുറയാതെ അരിഞ്ഞെടുക്കുക. അൽപ്പം ഉപ്പ്‌ പുരട്ടി അൽപ്പസമയം വച്ചതിനു ശേഷം, ഒരുപാട് അമർത്താതെ പിഴിഞ്ഞെടുക്കുക. മൈദ, റവ, കായം, കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപ്പൊടി എന്നീ ചേരുവകളും കുറച്ച് വെള്ളത്തിൽ കുഴയ്ക്കുക, ഒരുപാട് ലൂസ് ആകരുത്. ശേഷം ഓരോ പടവലങ്ങ വളയവും മൈദക്കൂട്ടിൽ മുക്കി തിളച്ച എണ്ണയിൽ ഫ്രൈ ചെയ്തെടുത്ത്‌ സെർവ് ചെയ്യാവുന്നതാണ്.

പടവലങ്ങക്കുരു ചമ്മന്തി

ചേരുവകൾ:snake gourd chamanthi

1. പടവലങ്ങക്കുരു - 8-10 എണ്ണം

2. ഉള്ളി - 2 എണ്ണം

3. മല്ലി - 1 ടേബിൾ സ്പൂൺ

4. ഉണക്കമുളക് - 2 എണ്ണം (എരിവനുസരിച്ച്)

5. പുളി - ഒരു ചെറിയ നെല്ലിക്ക വലിപ്പത്തിൽ

6. തേങ്ങ ചിരകിയത് - കാൽ മുറി

7. ഉപ്പ്‌, വെളിച്ചെണ്ണ - പാകത്തിന്

തയ്യാറാക്കുന്ന വിധം:

പുളി നന്നായി പിഴിഞ്ഞെടുക്കുക. (പടവലങ്ങക്കുരുവിന്റെ മൃദുവായ തൊലി കളയേണ്ടതില്ല). ഒരു പാത്രത്തിൽ പുളിവെള്ളം ഒഴിച്ച് പടവലങ്ങക്കുരു, വെള്ളം വറ്റുന്നതു വരെ ചെറുതീയിൽ വേവിച്ചെടുക്കുക. വേറെ ഒരു പാത്രത്തിൽ അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് തേങ്ങാ ചിരകിയത്, ഉള്ളി, മല്ലി, ഉണക്കമുളക് എന്നിവ നന്നായി ചുവക്കെ വറുത്തെടുക്കുക. ശേഷം എല്ലാ ചേരുവകളും ഉപ്പും കൂടി അരച്ചെടുക്കുക.

പടവലങ്ങക്കറി

ചേരുവകൾ:snake gourd curry

1. പടവലങ്ങ - 2 കപ്പ്

2. സവാള അരിഞ്ഞത് - 1 എണ്ണം

3. പച്ചമുളക്‌ - 2 എണ്ണം

4. തക്കാളി - ഒരെണ്ണം

5. മഞ്ഞൾപ്പൊടി - അര ടീസ്പൂൺ

6. മുളകുപൊടി - 1 ടീസ്പൂൺ

7. ഉപ്പ്‌ - ആവശ്യത്തിന്

8. പുളിവെള്ളം - ആവശ്യത്തിന്

9. കടുക് - 1 ടീസ്പൂൺ

10. കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

പടവലങ്ങ ചെറുതായി മുറിച്ച്‌ കുക്കറിൽ വേവിച്ചു വെയ്ക്കുക. അടുത്തതായി വെളിച്ചെണ്ണ ചൂടാക്കി കടുക് താളിച്ച ശേഷം സവാള അരിഞ്ഞത്, പച്ചമുളക്‌ അരിഞ്ഞത്, കറിവേപ്പില എന്നിവ വാട്ടിയെടുത്ത്‌ ഇതിൽ തക്കാളി അരിഞ്ഞതും ഉപ്പും ചേർക്കുക. ശേഷം പൊടികൾ ചേർത്തിളക്കുക. രണ്ടു മിനിറ്റിന് ശേഷം വേവിച്ചുവച്ച പടവലങ്ങയും പുളിവെള്ളവും ചേർക്കുക. കുറുകിവരുമ്പോൾ സ്റ്റൗ ഓഫ്‌ ചെയ്യുക.

പടവലങ്ങ അച്ചാര്‍

ചേരുവകൾ:snake giurd pickle

1. പടവലങ്ങ വലുത് - ഒരെണ്ണം

2. പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ

3. ഇഞ്ചി നീളത്തില്‍ അരിഞ്ഞത് - കാൽ കപ്പ്

4. വെളുത്തുള്ളി - 2 തുടം (വലുത്‌)

5. കാന്താരിമുളക് - ഒരു പിടി (എരിവിനനുസരിച്ച്)

6. മഞ്ഞള്‍പ്പൊടി - അര ടീസ്പൂണ്‍

7. കടുക് - 1 ടീസ്പൂണ്‍

8. ഉലുവ - ടീസ്പൂണ്‍

9. കായപ്പൊടി - അര ടീസ്പൂണ്‍

10. നല്ലെണ്ണ - 50 മില്ലി

11. ഉപ്പ് - ആവശ്യത്തിന്

12. തിളപ്പിച്ചാറിയ വെള്ളം - അര കപ്പ്‌

13. വിനാഗിരി - അര കപ്പ്‌

തയ്യാറാക്കുന്ന വിധം:

പടവലങ്ങ ചെറുതായി അരിഞ്ഞ് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് അടുപ്പില്‍ വയ്ക്കുക. പകുതി വെന്തുകഴിയുമ്പോള്‍ പുളിവെള്ളം ഒഴിച്ച് ബാക്കി വേവിക്കുക. പാകത്തിന് വെന്തുകഴിയുമ്പോള്‍ വാങ്ങി വെക്കുക.ഒരു ചീനച്ചട്ടി അടുപ്പത്തു വെച്ച് നല്ലെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ഇതിലേക്ക്‌ ഉലുവ ഇട്ട് അത് മൂത്തുകഴിയുമ്പോള്‍ നീളത്തില്‍ അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും കാന്താരിയും ഇട്ട് വഴറ്റുക. നന്നായി മൂത്തു കഴിയുമ്പോള്‍ കുറച്ച് മഞ്ഞള്‍പ്പൊടിയും കായപ്പൊടിയും ചേര്‍ത്ത് ഇളക്കാം. ഇതിലേക്ക്, വേവിച്ചു വെച്ചിരിക്കുന്ന പടവലങ്ങ ചേര്‍ത്ത് ഇളക്കുക. ശേഷം വിനാഗിരി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അടുപ്പിൽ നിന്ന്‌ ഇറക്കി തണുക്കുമ്പോള്‍ കുപ്പിയിലേക്ക് മാറ്റാം. രുചികരമായ പടവലങ്ങ അച്ചാര്‍ റെഡി.

തയ്യാറാക്കിയത്:  ടീന ഷിബിന്‍ ചാലക്കല്‍, രോഹിണി ബാലഗോപാല്‍, സുമി സതീഷ്, സുനി ശ്യാം

content highlight: snake guard recipes