വയിലിട്ടു വറക്കുന്ന ചെമ്മീന് രുചിയൊന്ന് വേറെയാണ്. ഒന്നു പരീക്ഷിച്ചാലോ

ചേരുവകള്‍

ചെമ്മീന്‍ - പതിനെഞ്ചണ്ണം
മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍ 
മുളകുപൊടി - രണ്ട് ടീസ്പൂണ്‍
പുളി - കാല്‍ ടീസ്പൂണ്‍
അരിപ്പൊടി - ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന് 
കുരുമുളക് - അരടീസ്പൂണ്‍
ജീരകം - ഒരുടീസ്പൂണ്‍
പെരുഞ്ചീരകം - അര ടീസ്പൂണ്‍
മല്ലി - അരടീസ്പൂണ്‍ 

തയ്യാറാക്കുന്ന വിധം

കുരുമുളക്, ജീരകം, പെരുഞ്ചീരകം, മല്ലി എന്നിവ വറുത്ത് തണുക്കുമ്പോള്‍ പുളിയും ചേര്‍ത്ത് അരയ്ക്കുക. വെള്ളം ചേര്‍ക്കാതെ വേണം അരയ്ക്കാന്‍. ഒരു ബൗളില്‍ ഈ പേസ്റ്റ്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ നന്നായി യോജിപ്പിക്കുക. ഇത് ചെമ്മീനില്‍ പുരട്ടി 15 മിനിട്ട് വെക്കണം. അല്പം അരിപ്പൊടിയും ചെമ്മീന് മുകളില്‍ വിതറിക്കൊടുക്കാം. ശേഷം തവയില്‍ എണ്ണ ചൂടാക്കി, ചെമ്മീന്‍ ഷാലോ ഫ്രൈ ചെയ്യാം. ഡ്രൈ ആവാതിരിക്കാന്‍ ചെമ്മീന് മുകളില്‍ അല്പം വെളിച്ചെണ്ണ തൂവിക്കൊടുക്കണം.