ചേരുവകള്‍:

1. പച്ചമാങ്ങ -ഒരെണ്ണം
2. പച്ച ഒലിവ് -അഞ്ച് എണ്ണം
3. കറിവേപ്പില -ഒരു തണ്ടിലെ മൂന്ന് അല്ലെങ്കില്‍ നാല് എണ്ണം 
4. ഇഞ്ചി -ഒരു ചെറിയ കഷ്ണം 
5. തേങ്ങ ചിരകിയത് -അരമുറി
6. ഉപ്പ് -ആവശ്യത്തിന്
7. പച്ചമുളക് -ഒരെണ്ണം

തയ്യാറാക്കുന്ന വിധം:

പച്ചമാങ്ങ ചെറിയ കഷണങ്ങളായി മുറിക്കുക. പച്ച ഒലിവ് ചെറുതായി മുറിക്കുക. (അരയ്കാന്‍ എളുപ്പത്തിന്). ഒലിവ് വാങ്ങുമ്പോള്‍ നല്ല പുളിയുള്ള, കുരു ഇല്ലാത്ത ടൈപ്പ് വാങ്ങാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ കയ്പുരുചിയുള്ള ഒലിവ് ആയിരിക്കും സാധാരണ കടകളില്‍ കിട്ടുക. മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും ചേര്‍ത്ത് അമ്മിക്കല്ലിലോ മിക്സിയിലോ അരച്ചെടുക്കുക. കുഴമ്പായിപ്പോകാതെ അരച്ചെടുക്കാന്‍ ശ്രദ്ധിക്കുക.

 content Highlight: Pacha manga olive chammanthi/ mango with olive chammanthi