ചെറിയുള്ളി ചേര്‍ത്ത് രുചികരമായ കൂണ്‍ വിഭവം തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

 

അരകിലോഗ്രാം മഷ്‌റൂം വൃത്തിയാക്കി ചെറുതായി അരിഞ്ഞു അല്‍പ്പം വെള്ളത്തില്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് 10 മിനിട്ടു വെച്ചശേഷം വെള്ളം കളഞ്ഞ് മാറ്റിവെക്കുക.
കുഞ്ഞുള്ളി ചെറുതായി അരിഞ്ഞത് - 15 / അല്ലെങ്കില്‍ രണ്ട് സവാള (ചെറിയുള്ളി ആണെങ്കില്‍ സ്വാദ് കൂടും)
പച്ചമുളക് അരിഞ്ഞത് -5 
ഇഞ്ചി ചെറിയ കഷ്ണം

വെളുത്തുള്ളി ഒരു കുടം ചെറുതായി അരിഞ്ഞത്.
തേങ്ങാപ്പീര -കാല്കപ്പ്
മഞ്ഞള്‍പ്പൊടി -കാല് ടി സ്പൂണ്‍
മുളകുപൊടി -1 ടീസ്പൂണ്‍
മല്ലിപ്പൊടി -1 സ്പൂണ്‍ 
ഗരം മസാലപ്പൊടി -1 ടീസ്പൂണ്‍
എണ്ണ,ഉപ്പ്,തേങ്ങാക്കൊത്ത് ആവശ്യത്തിന്.

തേങ്ങയില്‍ പൊടികള്‍ ചേര്‍ത്ത് തോരന്‍ ചതക്കും പോലെ ചതച്ചു വെക്കുക. 

ഇനി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം : 

 

പാനില്‍ എണ്ണ ഒഴിച്ച് കടുക് വറുത്ത ശേഷം തേങ്ങാക്കൊത്തു ചേര്‍ക്കുക. ഒന്ന് വഴറ്റിയ ശേഷം ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്ത് ഉപ്പും മഞ്ഞളുമിട്ടു നന്നായി വഴറ്റുക.ശേഷം കൂണ്‍ ചേര്ത്ത് അഞ്ചു മിനിട്ടു ഒന്ന് അടച്ചു വെക്കുക. ഇതിലേക്ക് അരപ്പു ചേര്‍ത്ത് നന്നായി ഇളക്കി കറിവേപ്പില ചേര്‍ത്ത് വാങ്ങാം.