കോഴിക്കോട് താമരശ്ശേരി പൂനൂരു പ്രദേശക്കാരുടെ ഒരു കിടിലന്‍ എനര്‍ജി ഡ്രിങ്കാണ് കൊച്ചിക്കോയ. ഇതിന്റെ ശരിക്കുള്ള പേര് 'കൊച്ചിക്കുഴ' എന്നാണ്. താമരശ്ശേരിക്കാരുടെ ശൈലിയില്‍ പിന്നീട് കൊച്ചിക്കോയയായി. പൂവന്‍പഴം നന്നായി ഉടച്ച് അതിലേക്ക്  പഞ്ചസാര, പശുവിന്‍പാല്‍ മുതലായവ ചേര്‍ത്താണ് ഇത് തയ്യാറാക്കുന്നത്.

 ളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്വാദേറിയ വിഭവമാണ് ഇത്. വെറും മൂന്നു മിനിട്ട് മതി ഇത് തയ്യാറാക്കാൻ. 

ആവശ്യമുള്ള സാധനങ്ങള്‍

പൂവന്‍പഴം 4 
ശര്‍ക്കര -1 ആണി 
പാല്‍ -2  കപ്പ് 
ഇഞ്ചിനീര് -1 സ്പൂണ്‍ 
ചെറുനാരങ്ങാനീര് -1 സ്പൂണ്‍ 
ചെറിയുള്ളി -2 
പഞ്ചസാര -2 സ്പൂണ്‍ 
അവില്‍ -കാല്‍ കപ്പ് 

തയ്യാറാക്കുന്ന വിധം

ചെറിയുള്ളി അരിഞ്ഞതും പഞ്ചസാരയും മിക്‌സ്  ചെയ്ത് വെക്കുക.ശര്‍ക്കര ചുരണ്ടിയതും പഴവും കൈ കൊണ്ട് ഉടക്കുക .ഇത് ഒരു പാത്രത്തിലേക്ക് ഇട്ട് പാലും ഒഴിച്ചു അവില്‍ ഇട്ടു മിക്‌സ്  ചെയ്യുക.ഇതിലേക്ക് ചെറുനാരങ്ങാനീരും ഇഞ്ചിനീരും ചേര്‍ക്കുക .പഞ്ചസാരയും ചെറിയുള്ളി മിക്‌സും ഇട്ട് നന്നായിളക്കുക .കൊച്ചിക്കോയ റെഡി.