ചേരുവകള്‍

 1. ചെമ്മീന്‍ - 1. കിലോ
 2. സവാള -2  
 3. ചെറിയ ഉള്ളി -5 
 4. തക്കാളി -2  
 5. ഇഞ്ചി - ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത് 
 6. വെളുത്തുള്ളി-5 അല്ലി പൊടിയായി അരിഞ്ഞത് 
 7. പച്ചമുളക്- 5/8 (എരിവ് അനുസരിച്ച്)
 8. ജീരകം -1 പിഞ്ച് 
 9. മുളക് പൊടി -1 ടേബിള്‍ സ്പൂണ്‍ 
 10. മല്ലിപ്പൊടി -1ടി സ്പൂണ്‍ 
 11. പെരുംജീരകം ചൂടാക്കി പൊടിച്ചത് -1 ടി സ്പൂണ്‍ 
 12. കുരുമുളക് പൊടി -1 ടി സ്പൂണ്‍ (എരിവ് അനുസരിച്ച്)
 13. മഞ്ഞള്‍പ്പൊടി -1/ 2 ടി സ്പൂണ്‍ 
 14. ഉപ്പ് ,കറിവേപ്പില,എണ്ണ ,മല്ലിയില - അവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

ചെമ്മീന്‍ നന്നായി വൃത്തിയാക്കി അല്പ്പം മഞ്ഞള്‍പ്പൊടിയും ഉപ്പും  മുളകുപൊടിയും കുറച്ചു വെള്ളവും ചേര്‍ത്ത് 10-15 മിനിട്ട് കുക്ക് ചെയ്തു മാറ്റിവെക്കാം. പാനില്‍ എണ്ണ  ചൂടാക്കി ഒരു നുള്ള് ജീരകവും കറി വേപ്പിലയുമിട്ട് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും  ഒന്നു വഴറ്റുക . ഇതിലേക്ക് അരിഞ്ഞ ചുവന്നുള്ളി ചേര്‍ക്കാം.അതിനു ശേഷം നീളത്തിലരിഞ്ഞ സവാളയും ഉപ്പും അല്‍പ്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ബ്രൗണ്‍ നിറമാകും വരെ  വഴറ്റണം. ഇതില്‍ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേര്‍ത്ത് ഇളക്കിയശേഷം മുളകുപൊടി,മല്ലിപ്പൊടി ,കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. തക്കാളി നന്നായി വെന്തു ചേര്‍ന്നു കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന  ചെമ്മീന്‍ ചേര്‍ക്കാം.പെരും ജീരകം പൊടിച്ചത് കൂടി ചേര്‍ത്ത് നന്നായി ഇളക്കി മല്ലിയില ചേര്‍ത്ത് വാങ്ങാം..

Content Highlight: Kerala Style Prawns/Shrimp Roast (Chemmeen/ Konchu Olathiyathu)