ന്റെ അറിവില്‍ ചമ്മന്തിക്ക് മൂന്ന് ഗുണം ആണ് വേണ്ടത്... മണം, ഗുണം, രുചി. ഇന്നിവിടെ പരിചയപ്പെടുത്തുന്ന ഗ്രീന്‍ ആപ്പിള്‍ ചമ്മന്തി ഈ ഗുണഗണങ്ങള്‍ എല്ലാം അടങ്ങിയ സുന്ദരി ആണ് എന്ന് ഞാന്‍ ഗ്യാരണ്ടി തരുന്നു.

നമ്മുടെ നാടന്‍ ചോറ്, ദോശ ഇഡ്ഡ്‌ലി എന്നിവയ്‌ക്കൊപ്പമെല്ലാം കഴിക്കാവുന്ന ഒരു കേമി തന്നെയാണ് നമ്മുടെ ഗ്രീന്‍ ആപ്പിള്‍ ചമ്മന്തി. രുചിയിലും വമ്പത്തി തന്നെ. ഗ്രീന്‍ ആപ്പിള്‍ ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. 

ചമ്മന്തിക്ക് ആവശ്യമായ സാധനങ്ങള്‍ 
ഗ്രീന്‍ ആപ്പിള്‍ - 1 എണ്ണം
കറിവേപ്പില - ഒരു ചെറിയ തണ്ട്
തേങ്ങ ചിരകിയത് - അര മുറി
ഇഞ്ചി - ഒരു ചെറിയ കഷണം
ചെറിയ ഉള്ളി - 3 എണ്ണം
ഉപ്പ് - പാകത്തിന്
പച്ചമുളക് - 3-4 എണ്ണം 

പാകം ചെയ്യുന്ന വിധം
കഷണങ്ങളാക്കിയ ഗ്രീന്‍ ആപ്പിള്‍ ബാക്കിയെല്ലാ ചേരുവകളും ചേര്‍ത്ത് ചമ്മന്തിപ്പരുവത്തില്‍ നന്നായി അരച്ചെടുക്കുക. സാധാരണ ചമ്മന്തി അരയ്ക്കുമ്പോള്‍ അല്‍പം വെള്ളം കുടയാറുണ്ടല്ലോ, ഇവിടെ അതും വേണ്ട.

ആവശ്യത്തിന് വെള്ളം ആപ്പിള്‍ കഷണങ്ങളില്‍ നിന്നു തന്നെ ലഭിക്കും. അതില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കേണ്ട ആവശ്യമില്ല. സുന്ദരി ഗ്രീന്‍ ആപ്പിള്‍ ചമ്മന്തി റെഡി.