ചെമ്മീന്‍ എങ്ങനെ വെച്ചാലും കഴിക്കാന്‍ പ്രത്യേക രുചിയാണ്. നല്ല ചൂടുള്ള ചോറിനൊപ്പം എരിവും പുളിയുമുള്ള ഒരു ചെമ്മീന്‍ തീയല്‍ ആയാലോ? ചെമ്മീന്‍ തീയല്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍:

ചെമ്മീന്‍  - അര കപ്പ്

ചുവന്നുള്ളി - 10 എണ്ണം

വെളിച്ചെണ്ണ - ആവശ്യത്തിന്

ഇഞ്ചി -  ഒരു കഷ്ണം

പച്ചമുളക് - 8 എണ്ണം

മഞ്ഞള്‍പൊടി - കാല്‍ ടീസ്പൂണ്‍

തേങ്ങ ചിരകി വറുത്തത് - ആവശ്യത്തിന്

ഉപ്പ് - ആവശ്യത്തിന്

കുടംപുളി - 3 അല്ലി

മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍

ഉലുവാപ്പൊടി - അര ടീസ്പൂണ്‍

തേങ്ങാക്കൊത്ത് - ആവശ്യത്തിന്

കടുക് - ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം:

എണ്ണയൊഴിച്ച് കടുക് പൊട്ടിച്ച്  തേങ്ങാക്കൊത്ത്, ഇഞ്ചി, പച്ചമുളക്, ഉള്ളി എന്നിവ നല്ലപോലെ വഴറ്റുക. ഒരു തരി ഉപ്പ് ഇടുക. ശേഷം ചെമ്മീന്‍, മല്ലിപ്പൊടി, ഉലുവാപ്പൊടി എന്നിവ ഇട്ട്  വഴറ്റണം. ഇതിലേക്ക് അല്‍പം പുളി പിഴിഞ്ഞതും വറുത്തരച്ച തേങ്ങയും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് പത്ത് മിനിട്ട്  ചെറുതീയില്‍ തിളച്ച ശേഷം വാങ്ങി വെയ്ക്കാവുന്നതാണ്.

content highlight: chemmeen theeyal recipe