മുന്തിരി വൈന്‍ തയ്യാറാക്കാം.

''ഒരു കിലോ ഉണക്കുമുന്തിരി കഴുകി വാരി തുടച്ചെടുക്കും. 12 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒന്നരക്കിലോ പഞ്ചസാര ചേര്‍ക്കണം. ഇതിലേക്ക് എലയ്ക്ക, ഗ്രാമ്പു, കറുകപ്പട്ട എന്നിവ പൊടിച്ചെടുത്ത് ചേര്‍ക്കും. എന്നിട്ട് ഭരണിയില്‍ നിറച്ച് അടച്ച് തുണി കൊണ്ട് കെട്ടിവെക്കണം. എന്നും കെട്ടഴിച്ച് നനവില്ലാത്ത തവി കൊണ്ട് ഇളക്കിക്കൊടുക്കണം. 

നാല്‍പ്പത്തഞ്ചാം ദിവസം ഭരണി തുറന്ന് അരിച്ചെടുക്കണം. അതിലേക്ക് ഒന്നരക്കിലോ പഞ്ചസാര പാനിയാക്കിയത് കൂടി ചേര്‍ക്കണം. പതിനഞ്ചാം ദിവസം എടുത്ത് ഉപയോഗിക്കാം. 

ക്രിസ്മസ് പോലുള്ള വിശേഷാവസരങ്ങളിലും കല്യാണം കഴിഞ്ഞുവരുന്ന പുതുമണവാളനും മണവാട്ടിക്കും മധുരം വെക്കുന്ന ചടങ്ങിനും ഈ ചുവന്ന വൈനാണ് നല്‍കുക.'' 

വൈന്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കാം

$ ഏത് പഴങ്ങളായാലും ഞെട്ട് കളഞ്ഞ്, നന്നായി കഴുകി, തുടച്ചെടുക്കണം.
$ കളിമണ്‍ ഭരണിയാണ് വൈന്‍ ഉണ്ടാക്കാന്‍ നല്ലത്.
$ ഒരു തവണ ഉണ്ടാക്കിയ പഴങ്ങള്‍ വീണ്ടും വൈനുണ്ടാക്കാന്‍ എടുക്കില്ല.
$ കുറച്ച് യീസ്റ്റ് കൂടി ചേര്‍ത്താല്‍ വൈന്‍ പതഞ്ഞ് പൊങ്ങിക്കൊള്ളും.
$ സാധാരണ ഹോം മെയ്ഡ് വൈന്‍ ഉണ്ടാക്കാന്‍ രണ്ടാഴ്ച മതി. 
$ ചാമ്പയ്ക്ക, മാതളനാരങ്ങ, ബീറ്റ്‌റൂട്ട്, നെല്ലിക്ക എന്നിവ കൊണ്ടും വൈനുണ്ടാക്കാം. 
$ പച്ചമുന്തിരി കൊണ്ടുള്ള വൈനിന് തവിട്ട് നിറമാണ്. ചെറിയൊരു ചവര്‍പ്പും ഉണ്ടാവും.  ഉണക്കുമുന്തിരിയില്‍ പഞ്ചസാര വിളയിച്ച് ചേര്‍ത്തുണ്ടാക്കുന്ന വൈനിന് നല്ല മധുരവും നല്ല ചുവപ്പ് നിറവുമായിരിക്കും. പഞ്ചസാര കൂടുതല്‍ ചേര്‍ക്കുമ്പോള്‍ വൈനിന് മധുരം കൂടുതല്‍ കിട്ടും.