വെജിറ്റബിള്‍ സൂപ്പ്

ചേരുവകള്‍

തക്കാളി- 4 എണ്ണം
ക്യാരറ്റ്- 1 കപ്പ്
ബീന്‍സ്- 1 കപ്പ്
കാബേജ്- 1 കപ്പ്
വെണ്ണ- 1 ടേബിള്‍ സ്പൂണ്‍
മൈദ- 1 ടേബിള്‍ സ്പൂണ്‍
പാല്‍- 1 കപ്പ്
കുരുമുളക് പൊടി
ഉപ്പ്

തയ്യാറാക്കുന്ന രീതി

തക്കാളി, ക്യാരറ്റ്, ബീന്‍സ്, കാബേജ് എന്നിവ ചെറുതായി അരിയുക. ശേഷം പച്ചക്കറികള്‍ പ്രഷര്‍ കുക്കറില്‍ രണ്ടരക്കപ്പ് വെള്ളം ചേര്‍ത്ത് വേവിക്കുക. ഇത് അരിച്ചെടുക്കണം. ഒരു പാത്രത്തില്‍ വെണ്ണ, മൈദ എന്നിവ ഒരു മിച്ചാക്കി ഇളക്കുക. ശേഷം പാല്‍ ഇതിലേക്ക് ചേര്‍ക്കുക. അരിച്ചെടുത്ത സൂപ്പില്‍ നാല് കപ്പ് വെള്ളം ചേര്‍ത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന മിശ്രിതവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഉപയോഗിക്കാം.

corn

കോണ്‍ സൂപ്പ്

ചേരുവകള്‍

കാരറ്റ്- അരക്കിലോ
കാബേജ്- അരക്കിലോ
സ്പ്രിഗ് ഒനിയന്‍- 2 എണ്ണം
ഗ്രീന്‍സ്- 5 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍- 3 ടേബിള്‍ സ്പൂണ്‍
എണ്ണ- 2 ടേബിള്‍ സ്പൂണ്‍
സ്വീറ്റ്‌കോണ്‍ കെര്‍നല്‍സ്- അരക്കപ്പ്
വെജിറ്റബിള്‍ സ്റ്റോക്ക്- 2 കപ്പ്
സ്വീറ്റ് കോണ്‍ (ക്രീം)- 150 ഗ്രാം
ഉപ്പ് ആവശ്യത്തിന്
കുരുമുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
പഞ്ചസാര 2 ടേബിള്‍ സ്പൂണ്‍

തയാറാക്കുന്ന രീതി

കാരറ്റ്, കാബേജ്, സ്പ്രിംഗ് ഒനിയന്‍ ചെറുതായി അരിഞ്ഞു വെയ്ക്കുക. കോണ്‍ ഫ്‌ളവര്‍ അര കപ്പ് വെള്ളത്തില്‍ കലക്കി വെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞു വെച്ച പച്ചക്കറികള്‍ 2 മിനിട്ട് വഴറ്റുക. ഇതിലേക്ക് വെജിറ്റബിള്‍ സ്റ്റോക്ക് ഒഴിച്ച് തിളപ്പിക്കുക. എന്നിട്ട് സ്വീറ്റ് കോണ്‍ ഒഴിച്ച് 25 മിനിട്ട് നേരത്തേയ്ക്ക് വേവിക്കുക. ഉപ്പ്, വെളുത്ത കുരുമുളകുപൊടി, പഞ്ചസാര എന്നിവ ചേര്‍ക്കുക. കലക്കി വെച്ച കോണ്‍ഫ്‌ളവര്‍ ഇതില്‍ ഇളക്കി ഒഴിച്ച് കൂടിയ തീയില്‍ സൂപ്പ് കട്ടിയാകുന്നതുവരെ അടുപ്പത്ത് വെയ്ക്കുക. അരിഞ്ഞ സ്പിംഗ് ഒനിയന്‍ തൂകി വിളമ്പുക.

tomato

തക്കാളി സൂപ്പ്

ചേരുവകള്‍

തക്കാളി ചെറിയതായി അരിഞ്ഞത്- 5 കപ്പ്
ചെറുപയര്‍- അരക്കപ്പ്
സവാള- 3 എണ്ണം
പാല്‍- 1 കപ്പ്
വെണ്ണ- 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
മല്ലിയില
കുരുമുളക് പൊടി

തയ്യാറാക്കുന്ന രീതി

തക്കാളി, ചെറുപയര്‍, എന്നിവ വെള്ളം ചേര്‍ത്ത് വേവിക്കുക. നല്ലതു പോലെ വെന്തുടഞ്ഞ ശേഷം തവി കൊണ്ട് നല്ല പോലെ ഉടച്ച് കട്ടയില്ലാതാക്കുക. ശേഷം ഒരു പാല്‍ വെണ്ണ ചൂടാക്കി ഇതിലേക്ക് സവാള ചേര്‍ത്തു വഴറ്റുക. ഇത് തവിട്ട് നിറമാകുമ്പോള്‍ ഇതിലേക്ക് വേവിച്ച് വെച്ചിരിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. ശേഷം പാല്‍ ചേര്‍ക്കാം. ഇത് സൂപ്പിന്റെ പാകത്തിനായി കഴിയുമ്പോള്‍ കുരുമുളക്, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ത്ത് വിളമ്പുക.

mushroom

മഷ്‌റൂം സൂപ്പ്‌

ചേരുവകള്‍

മഷ്‌റൂം കനംകുറഞ്ഞ് അരിഞ്ഞത്- 500 ഗ്രാം
ചെറിയുള്ളി- 4 എണ്ണം
വെജിറ്റബിള്‍ സ്റ്റോക്ക്- 500 മില്ലി
ഉപ്പ്- ആവശ്യത്തിന്
കറുവേപ്പില- രണ്ട് തണ്ട്
കുരുമുളക് പൊടി- 2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളവര്‍- 4 ടേബിള്‍ സ്പൂണ്‍
ഫ്രഷ് ക്രീം

തയ്യാറാക്കുന്ന രീതി

മഷ്‌റും ചെറിയുള്ളി, കറിവേപ്പില, കുരുമുളക്, അല്‍പം ഉപ്പ്, വെജിറ്റബിള്‍ സ്റ്റോക്ക് ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ആവി വന്നതിന് ശേഷം 3 മിനിറ്റുകൂടി വേവിച്ച ശേഷം ആവി കളയുക. ഇതില്‍ നിന്നും കറിവേപ്പില മാറ്റിയ ശേഷം മിക്‌സിയില്‍ അടിച്ചെടുക്കുക. ശേഷം വീണ്ടും തിളപ്പിച്ച് കോണ്‍ഫ്‌ളവര്‍ വെള്ളത്തില്‍ അലിയിപ്പിച്ചത് ചേര്‍ത്ത് ഒന്നു കുറുകുന്നത് വരെ ഇളക്കാം. വിളമ്പുന്നതിന് മുമ്പ് ക്രീം ചേര്‍ത്തിളക്കുക.