ചേരുവകള്‍:
1. പഴുത്ത പപ്പായ കഷണങ്ങളാക്കി തണുപ്പിച്ചത് – ഒരു കപ്പ്
2. പാല്‍ തണുപ്പിച്ച് ഒരു വിധം കട്ടിയാക്കിയത് – ഒന്നര കപ്പ്
3. പുതിനയില  4 ഇതള്‍
4. കണ്ടെന്‍സ്ഡ് മില്‍ക്ക് 1/2 ടിന്‍

ഉണ്ടാക്കുന്ന വിധം:
പപ്പായ മിക്‌സിയില്‍ നന്നായി അരച്ചെടുക്കണം.അതിലേക്ക് പുതിനയില , കണ്ടെന്‍സ്ഡ് മില്‍ക്ക് എന്നിവ ചേര്‍ത്ത് വീണ്ടും അടിച്ചെടുക്കണം. നല്ലവണ്ണം അരഞ്ഞതിന് ശേഷം തണുത്ത പാല്‍ കൂടി ചേര്‍ത്ത് ഒന്ന് കൂടി അടിച്ചെടുത്ത് ഗ്ലാസിലേക്ക് പകരാം.