സമ്മര്‍ ക്രേസി മാംഗോ

mangoപച്ച മാങ്ങ ക്യൂബ് -  100 ഗ്രാം
മല്ലിയില-  അഞ്ച് ഗ്രാം
ചാട്ട് മസാല- അഞ്ച് ഗ്രാം
പഞ്ചസാര- 25 ഗ്രാം
പച്ചമുളക്-  അഞ്ച് ഗ്രാം
വെള്ളം-  150 മില്ലി
കസ്‌കസ്-   20 ഗ്രാം
പഴുത്ത മാങ്ങ ക്യൂബ്- 25 ഗ്രാം

കസ്‌കസ് 15 മിനിട്ട് വെള്ളത്തില്‍ മുക്കിവെക്കുക. കസ്‌കസും പഴുത്ത മാങ്ങയും ഒഴിച്ചുള്ള ചേരുവകള്‍ മിക്‌സിയില്‍ അടിക്കുക.

ഇത് ഒരു ഗ്ലാസിലേക്ക് അരിച്ചൊഴിച്ചശേഷം കസ്‌കസും പച്ചമാങ്ങ ക്യൂബും ചേര്‍ത്ത് തണുപ്പിച്ച് ഉപയോഗിക്കാം. 

ചില്‍ഡ് മാംഗോ വിസ്മയ

child mango vismayaപഴുത്ത മാങ്ങ ക്യൂബ് - 100 മില്ലി
തേങ്ങാവെള്ളം-   100 മില്ലി
ഏലക്ക പൊടിച്ചത്-  രണ്ട് ഗ്രാം
തേന്‍ -  50 മില്ലി
പുതിനയില-   അഞ്ച് ഗ്രാം
റോസ് വാട്ടര്‍- രണ്ട് തുള്ളി

 എല്ലാ ചേരുവകളും മിക്‌സിയില്‍ നന്നായി അടിച്ചശേഷംഅരിച്ചെടുക്കുക. ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച് ഉപയോഗിക്കാം. 

മല്ലൂസ് വൈല്‍ഡ് മാംഗോ

mango malloosപഴുത്ത മാങ്ങ പള്‍പ്പ്-100 ഗ്രാം
ക്രിസ്പി പീനട്ട് ബട്ടര്‍-15 ഗ്രാം
പഞ്ചസാര- 25 ഗ്രാം
വെള്ളം- 50 മില്ലി
വാനില ഐസ്‌ക്രീം- മൂന്ന് സ്‌കൂപ്പ്

 വാനില ഐസ്‌ക്രീം ഒഴിച്ചുള്ളവയെല്ലാം മിക്‌സിയില്‍ അടിക്കുക. അതിലേക്ക് രണ്ട് സ്‌കൂപ്പ് വാനില ഐസ്‌ക്രീം ചേര്‍ക്കുക. ഒരു ഗ്ലാസിലൊഴിച്ച്, മുകളില്‍ വാനില ഐസ്‌ക്രീം സ്‌കൂപ്പ് വെക്കുക. തണുപ്പിച്ച് കഴിക്കാം.


തയ്യാറാക്കിയത് : ഫൈസല്‍ ഷബീര്‍ എക്‌സിക്യുട്ടീവ് ഷെഫ്, ഒലീവ് ഡൗണ്‍ ടൗണ്‍, കൊച്ചി