ആവശ്യമുള്ള സാധനങ്ങള്‍:
മാമ്പഴം നുറുക്കിയത്  1 കപ്പ്
വെള്ളം  4 കപ്പ്
ചായപ്പൊടി  ചെറിയ സ്പൂണ്‍
പഞ്ചസാര  മധുരത്തിന് പാകം
നാരങ്ങാനീര്  പകുതി നാരങ്ങയുടേത്
പുതിനയില  4 എണ്ണം

പാകം ചെയ്യുന്ന വിധം: നുറുക്കിയ മാമ്പഴം മിക്‌സിയില്‍ അരച്ച് വയ്ക്കുക. മറ്റൊരു പാത്രത്തില്‍ 4 കപ്പ് വെള്ളം തിളപ്പിച്ച് ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ത്ത് വാങ്ങി അരിച്ചു വയ്ക്കുക. ചൂടാറിയ ശേഷം മാമ്പഴം അരച്ചതും നാരങ്ങാനീരും ചേര്‍ത്തിളക്കുക. ഗ്ലാസിലാക്കി ഐസ് ക്യൂബും പുതിനയിലയും ചേര്‍ത്ത് വിളമ്പാം.