റ്റൊന്നുമല്ല... ചായ കുടി തന്നെ ആ വഴി. പല തരം ചായകളെക്കുറിച്ച് ഇതിനോടകം തന്നെ നിങ്ങള്‍ കേട്ടിട്ടുണ്ടാവും. എന്നാലിതാ വണ്ണം കുറയാക്കാന്‍ നിങ്ങളെ സഹായിക്കുന്ന അഞ്ചു ചായകള്‍ പരിചയപ്പെടാം. 

പെപ്പര്‍- മിന്റ് ചായ (പെപ്പര്‍- മിന്റ് ടീ) 

എളുപ്പത്തിലുള്ള ദഹനത്തിന് സഹായിക്കുന്ന പെപ്പര്‍- മിന്റ് ചായയുടെ ദിവസേനയുള്ള ഉപയോഗം വലിയ തോതില്‍ കലോറി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. 

പെപ്പര്‍- മിന്റ് ചായ തയ്യാറാക്കുന്ന വിധം 

ഒരു പാത്രം വെള്ളത്തിന് മിന്റ് ഇല ഉണക്കിയത് ഒരു സ്പൂണ്‍ എന്ന അളവില്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് തിളപ്പിക്കുക. അഞ്ചു മിനിറ്റ് തിളപ്പിച്ച ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുക്കുക. ശേഷം ആവശ്യമെങ്കില്‍ തേനും ചേര്‍ത്ത് കുടിക്കാം. 

റോസ് ടീ 

ശരീരത്തിനുള്ളിലെ ജൈവിക വിഷത്തിന്റെ (ടോക്‌സിന്‍സ്) അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ് റോസ് ടീയുടെ ഏറ്റവും വലിയ പ്രത്യേകത. മലബന്ധം ക്രമീകരിക്കുന്നതോടൊപ്പം ദഹനത്തെയും ശരിയായ രീതിയിലാക്കാന്‍ റോസ് ടീ സഹായിക്കുന്നു. 

റോസ് ടീ തയ്യാറാക്കുന്ന വിധം 

അഞ്ചോ ആറോ വാടാത്ത റോസാപ്പൂവിതളുകള്‍ ഒരു ടീസ്പൂണ്‍ തേയിലപ്പൊടിയോടൊപ്പം തിളപ്പിക്കുക. അഞ്ചു മിനിറ്റിന് ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുത്ത് ഉപയോഗിക്കാം. 

ഗ്രീന്‍ ടീ 

ഇതിനോടകം തന്നെ മലയാളികളുടെ ആരാഗ്യസംരക്ഷണത്തിന്റെ ഭാഗമായിക്കഴിഞ്ഞു ഗ്രീന്‍ ടീ. അതേസമയം, പലര്‍ക്കും അറിയാത്തതും എന്നാല്‍ ഗ്രീന്‍ ടീ ഉണ്ടാക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടതുമായ ഒരു കാര്യമാണ് ടീ ബാഗിന്റെ ഉപയോഗം. 

ഗ്രീന്‍ ടീ ഉണ്ടാക്കാന്‍ ടീ ബാഗാണ് നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍, ചൂടുവെള്ളത്തില്‍ പൂര്‍ണമായും മുക്കിവെച്ച് മൂന്നു നിമിഷങ്ങള്‍ക്ക് ശേഷം മാത്രമേ ടീ ബാഗ് വെള്ളത്തില്‍ നിന്നും എടുക്കാവൂ. 

tea

ഊലോങ് ചായ (ഊലോങ് ടീ) 

ചൈനയില്‍ വളരെയധികം പ്രചാരത്തിലുള്ള ഊലോങ് ചായ ഇന്ത്യന്‍ വിപണികളിലും സാന്നിദ്ധ്യമറിയിച്ചു തുടങ്ങി. പൊണ്ണത്തടിയും കൊളസ്‌ട്രോളും കുറയ്ക്കാനുള്ള മികച്ച ഔഷധം കൂടിയാണ് ഈ ചായ. 

ഓണ്‍ലൈന്‍ വഴി മാത്രമാണ് ഊലോങ് തേയില പായ്ക്കറ്റുകള്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. 

ഊലോങ് ചായ തയ്യാറാക്കുന്ന വിധം 

തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഒരു സ്പൂണ്‍ ഊലോങ് തേയിലപ്പൊടി ഇടുക. അഞ്ചുമിനിറ്റിനു ശേഷം അടുപ്പില്‍ നിന്നും മാറ്റി അരിച്ചെടുക്കുക. 

ദിവസം രണ്ടുനേരെ കുടിക്കുന്നത് കൂടുതല്‍ ഫലം ചെയ്യും. 

കട്ടന്‍ ചായ 

ജീവിതത്തില്‍ ഒരുവട്ടമെങ്കിലും കട്ടന്‍ ചായ കുടിച്ചിട്ടില്ലാത്തവരായി നമ്മളാരും ഉണ്ടാവില്ല. പാലും പാല്‍പൊടിയും തീരുമ്പോഴും, വയറു വല്ലാതെ നിറഞ്ഞിരിക്കുമ്പോഴും മാത്രമല്ല നല്ലൊരു മഴ കണ്ടിരിക്കുമ്പോഴും കട്ടന്‍ ചായ തരുന്ന സുഖം ഒന്നു വേറെ തന്നെ. 

അതേസമയം, കട്ടന്‍ ചായ പ്രമേഹരോഗികള്‍ക്ക് പറ്റിയ ഒരൗഷധം കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. കട്ടന്‍ ചായ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കുന്നു.