വേനല്‍ക്കാലം അടങ്ങാത്ത ദാഹത്തിന്റെ കാലമാണല്ലോ. എത്ര വെള്ളം കുടിച്ചാലും മതിയാകില്ല. തണുപ്പ് കിട്ടാന്‍ നമ്മള്‍ ഏറെയും ആശ്രയിക്കുന്നത് ജ്യൂസുകളെയാണ്. എന്നാല്‍ പുറത്തു നിന്ന് കുടിക്കുന്ന ജ്യൂസുകളില്‍ ചേര്‍ക്കുന്ന വെള്ളം എത്രത്തോളം നല്ലതാണെന്ന് എങ്ങനെ വിശ്വസിക്കും. സ്വാദേറിയ ജ്യൂസ് നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം. രുചിയും ഗുണവുമുള്ള ആറ് അടിപൊളി ജ്യൂസുകള്‍ തയ്യാറാക്കാന്‍ ഒരുങ്ങിക്കോളു. താഴെ പറയുന്ന ചേരുവകൾ കഴുകി വൃത്തിയാക്കി വെക്കുക.

ഓറഞ്ച് ബ്ലിസ്  
1. രണ്ട് ഓറഞ്ച്
2. നാല് ക്യാരറ്റ് 
3. മുന്തിരി ആവശ്യത്തിന്
4. മഞ്ഞ ബീറ്റ്റൂട്ട് 

സമ്മര്‍ ഫീല്‍ഡ്‌സ് 
1. എട്ട് സ്ട്രോബറി
2. മൂന്ന് ഓറഞ്ച് 
3. രണ്ട് ആപ്പിള്‍
4. ഒരു കപ്പ് പൈനാപ്പിള്‍
5. ഒരു കപ്പ് വെള്ളരി
6. ഒരു ചെറിയ വെള്ളരി
7. ഒരു പിടി പച്ചച്ചീര (സ്പിനാച്ച്)

റൂബി റെഡ്
1. മുന്തിരി ആവശ്യത്തിന്
2. ഇടത്തരം ബീറ്റ്‌റൂട്ട് ഒന്ന്
3. ഒരു ഓറഞ്ച് 
4. ഒരു നാരങ്ങ
5. രണ്ട് ക്യാരറ്റ് 
6. ഒരു ചെറിയ കഷ്ണം ഇഞ്ചി 

വെജ്ജി മെലണ്‍ 
1. ഒരു കപ്പ് തണ്ണിമത്തന്‍
2. ഒരു ആപ്പിള്‍ 
3. ഒരു ഓറഞ്ച് 
4. ഇടത്തരം ബീറ്റ്‌റൂട്ട് ഒന്ന്
5. മൂന്ന് ക്യാരറ്റ്
6. നാല്‍ കഷ്ണം ബ്രോക്കോളി
7. പകുതി വെള്ളരി
8. ഫെന്നല്‍ 

മെറൂണ്‍ മാഡ്‌നെസ്
1. ഒരു വലിയ ബീറ്റ്‌റൂട്ട് 
2. ഒരുപിടി സ്‌ട്രോബറി 
3. ഒരുപിടി റാസ്ബറി 
4. മുന്തിരി ആവശ്യത്തിന്
5. ഒരു പിടി ക്യാബേജ് അരിഞ്ഞത്
6. മൂന്നോ നാലോ പഴുത്ത കുരുമുളക് 

juice
Photo: N M Pradeep

ഇവയെല്ലാം ചേർത്ത് നന്നായി മിക്സിയിലോ ജ്യൂസറിലോ അടിച്ച് അരിച്ചെടുത്താൽ ജ്യൂസായി. മിക്സിയാണ് ഉപയോഗിക്കുന്നതെങ്കിൽ ഫിൽട്ടറുള്ള ജ്യൂസ് ജാർ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. മിക്സിയാണ് ഉപയോഗിക്കുന്നതെങ്കിൽ അധികം നേരമടിക്കരുത്. പഴങ്ങളുടെ സ്വാഭാവികത കുറയുകയും അതുകൊണ്ടു തന്നെ രുചിവ്യത്യാസമുണ്ടാകാനും സാധ്യതയുണ്ട്.