ലെമണ്‍ കോറിയന്‍ഡര്‍ ചിക്കന്‍ സൂപ്പ്

 

  • ചിക്കന്‍ സ്റ്റോക്ക്    നാല് കപ്പ്
  • മല്ലിയില അരച്ചത്    രണ്ട് ടീസ്പൂണ്‍
  • മാഗി സീസണിങ്    അര ടീസ്പൂണ്‍
  • വെളുത്ത കുരുമുളകുപൊടി    ഒരു ടീസ്പൂണ്‍
  • പഞ്ചസാര    ഒരു നുള്ള്
  • മുട്ടവെള്ള    ഒന്ന്
  • നാരങ്ങാനീര്    അര ടീസ്പൂണ്‍
  • കോണ്‍ഫ്‌ലോര്‍    രണ്ടര ടീസ്പൂണ്‍
  • ഉപ്പ്    ആവശ്യത്തിന്

ചിക്കന്‍ സ്റ്റോക്കില്‍ മല്ലിയില അരച്ചത് ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് മാഗി സീസണിങ്ങും കുരുമുളകുപൊടിയും ചേര്‍ത്ത് തിളയ്ക്കുമ്പോള്‍ അല്പം വെള്ളത്തില്‍ കലക്കിയ കോണ്‍ഫ്‌ലോറും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് മുട്ടവെള്ള അടിച്ചത് ചേര്‍ത്ത് ഇളക്കുക. ശേഷം പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് വാങ്ങാം.