പാൽപ്പായസം (Photo: Sreejith P. Raj)
ജൂണ്‍ 1 ന് ക്ഷീരദിനം ആഘോഷിക്കുകയാണ് ലോകമെങ്ങും. പാലുകൊണ്ടുള്ള വിഭവങ്ങളില്‍ മലയാളികളുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക പാല്‍പ്പായസം തന്നെയാവും. എളുപ്പത്തിലൊരു പാല്‍പ്പായസം തയ്യാറാക്കിയാലോ?
ചേരുവകള്‍
- ബസ്മതിഅരി- കാല് കപ്പ്
- പാല്- ആറ് കപ്പ്
- പഞ്ചസാര- കാല് കപ്പ്
- നെയ്യ്- ഒരു ടീസ്പൂണ്‍
- കശുവണ്ടി- പത്തെണ്ണം
- ഉണക്കമുന്തിരി- രണ്ട് ടേബിള്‍ സ്പൂണ്‍
- ഏലക്കപ്പൊടി- കാല് ടീസ്പൂണ്‍
ഒരു വലിയ പാത്രത്തില്‍ അഞ്ച് കപ്പ് പാലൊഴിച്ച് തിളപ്പിക്കുക. അരി നന്നായി കുതിര്‍ത്ത് വെള്ളം വാര്‍ത്ത് എടുക്കുക. പാലിലേക്ക് അരി ചേര്‍ത്ത് നന്നായി വേവുന്നതുവരെ ചെറുതീയില്‍ ഇളക്കി വേവിക്കുക. പാല് ക്രീമി രൂപത്തിലാകുന്നതുപോലെ അരി ഒന്ന് ഉടച്ചു കൊടുക്കാം. ഇതിലേക്ക് മാറ്റി വച്ച ഒരു കപ്പ് പാല് കൂടി ചേര്‍ക്കാം. ഇനി പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കാം. പായസം കുറുകുന്നതുവരെ ഇനി വീണ്ടും തിളപ്പിക്കാം. ഇനി നെയ്യില്‍ വറുത്ത കശുവണ്ടിയും ഉണക്കമുന്തിരിയും പായസത്തില്‍ വിതറി ഒപ്പം ഏലയ്ക്കപ്പൊടിയും ചേര്‍ത്തിളക്കി വിളമ്പാം. ചൂടോടെയോ തണുപ്പിച്ചോ കുടിക്കാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..