-
വൈകുന്നേരം ചായക്കൊപ്പം ഭക്ഷണം അല്‍പം വിശാലമായാലോ... തൈര് ചേര്‍ത്ത ഗോതമ്പ് ദോശയും ടൊമാറ്റോ സ്‌പെഷ്യല്‍ ചട്ണിയും തയ്യാറാക്കാം.
ദോശയ്ക്ക്
- ഗോതമ്പ് പൊടി- രണ്ട് കപ്പ്
- കട്ടിത്തൈര്- നാല് ടേബിള്‍ സ്പൂണ്‍
- വറുത്ത റവ- കാല്‍ കപ്പ്
- ഉപ്പ്- പാകത്തിന്
- വെള്ളം, എണ്ണ, ആവശ്യത്തിന്
ഇഡലി മാവ് തയ്യാറാക്കുന്നതുപോലെ ചേരുവകളെല്ലാം ചേര്‍ത്ത് കലക്കി വയ്ക്കുക. ഒരു പാനില്‍ എണ്ണപുരട്ടി മിഡില്‍ ഫ്‌ളേമില്‍ ചൂടാകുന്നത് വരെ കാത്തിരിക്കുക. ഇനി സാധാരണ ദോശ ചുട്ടെടുക്കുന്നതു പോലെ ഇത് ചുട്ടെടുക്കുക.
ടൊമാറ്റോ ചട്ണിക്ക്
- നന്നായി പഴുത്ത തക്കാളി അരിഞ്ഞത്- രണ്ട്
- വെളുത്തുള്ളി- രണ്ട്
- ഉഴുന്ന് പരിപ്പ്- ഒരു ടേബിള്‍ സ്പൂണ്‍
- ഉലുവ- കാല്‍ ടീസ്പൂണ്‍
- കാശ്മീരി മുളക് പൊടി- മൂന്ന് ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി- കാല്‍ ടീ സ്പൂണ്‍
- പഞ്ചസാര- അര ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- എണ്ണ- രണ്ട് ടീസ്പൂണ്‍
- കടുക്- അര ടീസ്പൂണ്‍
- ഉഴുന്നു പരിപ്പ്- അര ടീസ്പൂണ്‍
- കായം- ഒരു നുള്ള്
- കറിവേപ്പില- അല്‍പം
പാനില്‍ എണ്ണചൂൂക്കി അതിലേക്ക് ഉഴുന്ന് പരിപ്പ്, ഉലുവ, കാശ്മീരി മുളക്‌പൊടി എന്നിവ ചേര്‍ക്കുക. ഗോള്‍ഡന്‍ ബ്രൗണ്‍നിറമാകുന്നതുവരെ ഇളക്കാം. ഇതിലേക്ക് വെളുത്തുളളി ചേര്‍ക്കാം. ഇനി അരിഞ്ഞുവച്ച തക്കാളി ചേര്‍ത്ത് ഇളക്കാം. വെള്ളമെല്ലാം വലിഞ്ഞുപോകുന്നതുവരെ ഇളക്കണം. ഇനി മഞ്ഞള്‍പ്പൊടിയും ഉപ്പു പഞ്ചസാരയും ചേര്‍ക്കാം. ഈ മിശ്രിതം തണുത്ത ശേഷം ഒരു ബ്ലെന്‍ഡറില്‍ അരച്ചെടുക്കാം. വെള്ളം ചേര്‍ക്കേണ്ടേ. ഇനി വീണ്ടു പാന്‍ ചൂടാക്കി വറവലിനുള്ള ചേരുവകള്‍ ചേര്‍ക്കണം. കടുക് പൊട്ടി കഴിഞ്ഞാല്‍ അരച്ചുവച്ച മിശ്രിതം ചേര്‍ത്ത് അല്‍പം വെള്ളവും ചേര്‍ത്താല്‍ ചട്ണി റെഡി.
Content Highlights: Wheat Curd Dosa with Tomato Chutney
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..