വെണ്ടക്ക പച്ചടി
സദ്യ വിഭവങ്ങളിലെ സ്ഥിരം കക്ഷിയാണ് പച്ചടികൾ. കക്കിരിക്കയൊ പാവയ്ക്കയോ ബീറ്റ്‌റൂട്ടോ പൈനാപ്പിളോ കൊണ്ടെല്ലാം പച്ചടിയുണ്ടാക്കുന്നവരുണ്ട്. ഇവ മാത്രമല്ല വെണ്ടക്ക കൊണ്ടും രുചികരമായ പച്ചടിയുണ്ടാക്കാം. വെണ്ടക്ക പച്ചടി തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
വെണ്ടയ്ക്ക- 5-6 എണ്ണം
തേങ്ങ- 1/2 കപ്പ്
പച്ചമുളക്- 3-5
കടുക്- 1 ടീസ്പൂൺ
തൈര് - ആവശ്യത്തിന്
കടുക്, കറിവേപ്പില, വറ്റൽമുളക്, വെളിച്ചെണ്ണ- താളിക്കാൻ
തയ്യാറാക്കുന്ന വിധം
വെണ്ടയ്ക്ക നേർത്തരിഞ്ഞ് ഉപ്പ് പുരട്ടി വെയ്ക്കുക. തേങ്ങ, പച്ചമുളക് എന്നിവ അല്പം വെള്ളം ചേർത്ത് നന്നായി അരയ്ക്കുക. അവസാനം കടുക് ചേർത്ത് ഏതാനും സെക്കന്റുകൾ മാത്രം അരയ്ക്കുക. ശേഷം ഈ അരപ്പ് ശകലം മാത്രം ഉപ്പ് ചേർത്ത് നന്നായി ഇളക്കി വെള്ളം വറ്റിച്ചെടുക്കുക.
അടുപ്പിൽ നിന്നും മാറ്റി നന്നായി ഉടച്ച തൈര് ചേർത്തിളക്കുക. വെണ്ടയ്ക്ക ചൂടായ എണ്ണയിൽ നന്നായി ഫ്രൈ ചെയ്ത് വറുത്ത് കോരുക. അധികം മൂത്ത് കരിഞ്ഞു പോവരുത്. വറുത്ത വെണ്ടയ്ക്ക പച്ചടിയിൽ ചേർത്ത്, കടുകും കറിവേപ്പിലയും മുളകും താളിച്ചു ചേർക്കുക.
Content Highlights: vendakka pachadi recipe, ladies finger recipes, veg recipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..