Representative Image, Photo: N.M Pradeep
ഭാരം കുറയ്ക്കാന്‍ ഡയറ്റിലാണോ, എങ്കില്‍ ഭക്ഷണം കഴിച്ച് വണ്ണം കുറച്ചാലോ, വയറുനിറയെ കുടിക്കാന്‍ പറ്റുന്ന പോഷകങ്ങളേറെയടങ്ങിയ പച്ചക്കറി സൂപ്പ് തയ്യാറാക്കാം
ചേരുവകള്‍
- പച്ച ഗ്രീന്‍പീസ്- കാല്‍ കപ്പ്
- കാപ്‌സിക്കം- അര കഷണം
- കാരറ്റ്- ഒന്ന്
- ബ്രൊക്കോളി- അരകപ്പ്
- ചുവന്നചീര- അരകപ്പ്
- സവാള- ഒന്ന്
- പച്ചമുളക്- രണ്ട്
- മല്ലിയില- ഒരു തണ്ട്
- പരിപ്പ് വേവിച്ചുടച്ചത്- ഒരു ടീസ്പൂണ്‍
- വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
- ഉപ്പ്- പാകത്തിന്
- മഞ്ഞള്‍പൊടി- ഒരു നുള്ള്
- കുരുമുളക്‌പൊടി- ഒരു നുള്ള്
ഗ്രീന്‍പീസ്, കാപ്‌സിക്കം, കാരറ്റ്, ബ്രൊക്കോളി, ചീര എന്നിവ വേവിച്ച് വെള്ളം ഊറ്റി വയ്ക്കുക. ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് സവാള അരിഞ്ഞതും പച്ചമുളകും ഇട്ട് പാകത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. മഞ്ഞള്‍ പൊടിയും വേവിച്ച പച്ചക്കറികളും ചേര്‍ത്ത് ഒന്നുകൂടി വഴറ്റുക. ഇനി പച്ചക്കറികള്‍ വേവിച്ച വെള്ളം ഇതിലേക്ക് ചേര്‍ക്കാം. തിളച്ചു വരുമ്പോള്‍ പരിപ്പ് വേവിച്ചുടച്ചത് ചേര്‍ക്കുക. നന്നായി തിളച്ചാല്‍ കുരുമുളകുപൊടിയും അരിഞ്ഞുവച്ച മല്ലിയിലയും വിതറി ചൂടോടെ കുടിക്കാം.
Content Highlights: vegetable soup for weight loss easy recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..