-
ലോക്ഡൗണ്‍കാലത്ത് ഇടയ്ക്കിടെ പച്ചക്കറി വാങ്ങാന്‍ പുറത്തുപോകാനൊന്നും ആവുന്നില്ലേ.. എങ്കില്‍ വീട്ടില്‍ തന്നെയുള്ള പപ്പായയും വാഴയ്ക്കയുമൊക്കെ രുചികരമായ വിഭവങ്ങളാക്കാം. ഇന്ന് വ്യത്യസ്തമായ വാഴയില പപ്പായകൂട്ടുകറി വയ്ക്കാം.
ചേരുവകള്‍
- ഇളം വാഴയില പൊടിയായി അരിഞ്ഞത്- ഒരു കപ്പ്.
- പപ്പായ ചെറുതായി നുറുക്കിയത്- ഒരു കപ്പ്.
- കടല വേവിച്ചത്- അര കപ്പ്.
- മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
- മുളകുപൊടി- ഒരു സ്പൂണ്‍
- കുരുമുളകുപൊടി- അര ടീസ്പൂണ്‍
- പച്ചമുളക്- 2 എണ്ണം
- തേങ്ങ ചിരവിയത്- ഒരു കപ്പ്
- ചെറിയ ഉള്ളി- മൂന്നെണ്ണം
- ജീരകം-ഒരു നുള്ള്
- കറിവേപ്പില -ആവശ്യത്തിന്
- ഉപ്പ് വെളിച്ചെണ്ണ- പാകത്തിന്
കടുക്, വറ്റല്‍മുളക്, ഉഴുന്നുപരിപ്പ്, കുറച്ച് തേങ്ങ, കറിവേപ്പില
തയ്യാറാക്കുന്ന വിധം
ഒരു പാന്‍ ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കുക വാഴയില ചേര്‍ത്തു വഴറ്റുക .നല്ല പോലെ മൊരിഞ്ഞാല്‍ മാറ്റി വയ്ക്കാം. കുക്കറില്‍ പകുതി വേവിച്ചെടുത്ത കടലയോടൊപ്പം ചെറുതായി നുറുക്കിയ പച്ച പപ്പായ കഷ്ണങ്ങളും വഴറ്റി വെച്ച് വാഴയിലയും പച്ചമുളക് അരിഞ്ഞതും മഞ്ഞള്‍പൊടി മുളകുപൊടി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. തീ കുറച്ചു വെക്കണം. ഒരു മിക്‌സിയുടെ ജാറില്‍ ചിരവിയ തേങ്ങ ഒരു നുള്ള് ജീരകവും കുരുമുളകുപൊടി ,ചെറിയ ഉള്ളി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. ഈ അരപ്പ് കൂട്ടിലേക്ക് ചേര്‍ക്കാം നന്നായി ഇളക്കി കൊടുത്തു കുറുകിവരുമ്പോള്‍ വാങ്ങുക. മറ്റൊരു പാനില്‍ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. ഒരു ടീസ്പൂണ്‍ ഉഴുന്നുപരിപ്പ് ചേര്‍ക്കുക. വറ്റല്‍ മുളക് കറിവേപ്പില ഇവ കൂടാതെ ചിരകിയ തേങ്ങയും ചേര്‍ത്ത് ചുവക്കെ വറുത്തെടുത്ത് കൂട്ടുകറിയില്‍ ചേര്‍ക്കാം.
Content Highlights: Vazhaila papaya Koottu Curry


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..