-
ഉണക്കച്ചെമ്മീൻ കറിയെന്നു കേൾക്കുമ്പോഴേ വായിൽ വെള്ളമൂറുന്നവരുണ്ട്. എന്നാൽ ഇത് സാധാരണത്തേതിൽ നിന്നും അൽപം വ്യത്യസ്തമായൊരു കറിയാണ്. തേങ്ങാക്കൂട്ട് മൂപ്പിച്ച് പുളിയൊഴിച്ച് ചെമ്മീനുമിട്ട് തയ്യാറാക്കുന്ന ഈ കറിയുണ്ടെങ്കിൽ പിന്നെ ഊൺ കുശാൽ.
ചേരുവകൾ
ഉണക്ക ചെമ്മീൻ 100 g
തേങ്ങാ 1 കപ്പ്
വറ്റൽമുളക് 8-10
വെളുത്തുള്ളി അല്ലി 6-8
വാളൻ പുളി ഒരു ചെറിയ കഷ്ണം
കടുക്, വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
വറ്റൽമുളക് അല്പം എണ്ണയിൽ ചുവക്കെ വറുക്കുക. ശേഷം തേങ്ങാ, പുളി, വെളുത്തുള്ളിയുടെ കൂടെ ചേർത്ത് മിക്സിയിൽ ചതച്ചെടുക്കുക. വെള്ളം ചേർക്കേണ്ട. ഇനി ചട്ടിയിൽ എണ്ണ ചൂടാക്കി കടുക് താളിക്കുക. ഇതിലേക്ക് തേങ്ങാ കൂട്ട് ചേർത്ത് മൂപ്പിക്കുക. മൂന്നു നാലു മിനിറ്റുകൾക്ക് ശേഷം ഉണക്കമീൻ ചേർത്ത് നന്നായി ഇളക്കി ഒരു അര കപ്പ് വെള്ളവും ഉപ്പും ചേർത്ത് ചെറുതീയിൽ വെയ്ക്കുക..
വെള്ളം ആവശ്യത്തിന് വറ്റി വരുമ്പോൾ വാങ്ങിവെയ്ക്കാം.
Content Highlights: unakka chemmeen curry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..