സിംപിളാണ് ലോക്ക്ഡൗൺ കാലത്തെ സൂപ്പർഹിറ്റ് ഡാല്‍ഗോന കോഫി


അന്തം വിടേണ്ട, വെറൈറ്റി കോള്‍ഡ് കോഫിയാണ്. നമുക്കൊന്ന് പരീക്ഷിച്ചാലോ?

Photo: Instagram

ലരും ലോക്ഡൗണില്‍ പാചകപരീക്ഷണത്തിലാണ്. ഇപ്പോള്‍ പുത്തന്‍ ട്രെന്‍ഡ് ഡാല്‍ഗോന കോഫിയാണ്. സോഷ്യല്‍ മീഡിയയിലെല്ലാം ഡാല്‍ഗോന കോഫിയുടെ ചിത്രങ്ങളും വീഡിയോയുമാണ്. അത് എന്താണന്നല്ലേ.. അന്തം വിടേണ്ട, വെറൈറ്റി കോള്‍ഡ് കോഫിയാണ്. ആർക്കും സിംപിളായി ഉണ്ടാക്കുാവുന്നത്. നമുക്കുമൊന്ന് പരീക്ഷിച്ചാലോ?

ചേരുവകള്‍

  1. ഇന്‍സ്റ്റന്റ് കോഫീ പൗഡര്‍- മൂന്ന് ടേബിള്‍സ്പൂണ്‍
  2. ചൂടുവെള്ളം- ആവശ്യത്തിന്
  3. തണുപ്പിച്ച പാല്‍- ഒരു ഗ്ലാസ്
  4. പഞ്ചസാര- മൂന്ന് ടേബിള്‍സ്പൂണ്‍
  5. ഐസ് ക്യൂബ്‌സ്- മൂന്നോ നാലോ
തയ്യാറാക്കുന്ന വിധം

ഒരു ബൗളില്‍ കോഫീപൗഡര്‍, മൂന്ന് ടേബിള്‍ സ്പൂണ്‍ ചൂടുവെള്ളം, പഞ്ചസാര എന്നിവ എടുക്കുക. ക്രീം രൂപത്തിലാകും വരെ വിസ്‌ക് ഉപയോഗിച്ച് ഇളക്കാം. ഇതിന്റെ ബ്രൗണ്‍നിറം മാറി വരുന്നതുവരെ ഇളക്കണം. ഇപ്പോള്‍ കട്ടിയുള്ള ക്രീം ലഭിച്ചില്ലേ. ഇനി ഒരു ഗ്ലാസില്‍ ഐസ്‌ക്യൂബ്‌സ് ഇട്ട് അതിലേയ്ക്ക് പാല്‍ ഒഴിക്കാം. മുക്കാല്‍ ഭാഗം പാല്‍ ഒഴിച്ചാല്‍ മതി. ഇതിന് മുകളില്‍ മുമ്പേ തയ്യാറാക്കിയ ക്രീം ഫില്‍ ചെയ്യണം. ഇനി ഇത് പതിയെ ഇളക്കി പാലില്‍ ചേര്‍ത്ത് കുടിക്കാം.

വീഡിയോ കടപ്പാട്: cooking factory by dona

Content Highlights: Trending Dalgona Cofee

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


14:00

'ഞാൻ ചെല്ലുമ്പോഴേക്കും അ‌ച്ഛന്റെ ദേഹത്തെ ചൂടുപോലും പോയിരുന്നു' | Suresh Gopi | Gokul | Talkies

Jul 26, 2022

Most Commented