-
മുറ്റത്തും തൊടിയിലും കാണപ്പെടുന്ന ഔഷധസസ്യമായ തുമ്പയുടെ ഇലകള്‍കൊണ്ടുള്ള വിഭവമാണ് തുമ്പയില തോരന്‍. നാരുകളാല്‍ സമ്പുഷ്ടമായ പോഷകസമൃദ്ധമായ ഈ വിഭവം ദഹനശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം നെഞ്ചെരിച്ചില്‍, അസിഡിറ്റി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് ഫലപ്രദമാണ്.
ചേരുവുകള്‍
- തുമ്പയുടെ തളിരില- 2 കപ്പ്
- ചക്കക്കുരു- 10 എണ്ണം
- തേങ്ങ- 1/2മുറി
- മുളകുപൊടി- 1 ടി.സ്പൂണ്‍
- വെളിച്ചെണ്ണ- 2 സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- കടുക്- 1 ടി.സ്പൂണ്‍
- ഉഴുന്നുപരിപ്പ്- 1 ടി. സ്പൂണ്‍
- മഞ്ഞള്‍പ്പൊടി- 1 നുള്ള്
- കുടംപുളി- ചെറിയ കഷണം. (ഒരു പുളിങ്കുരു വലിപ്പം)
തുമ്പ വൃത്തിയായി കഴുകി ഇലകള്‍ അടര്‍ത്തിയെടുക്കുക. ചക്കക്കുരു പൊടിയായി അരിയുക. അടുപ്പില്‍ ചട്ടി ചൂടാകുമ്പോള്‍ എണ്ണ ഒഴിച്ച് കടുക് ഇടണം. കടുക് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും മുളകുപൊടിയും ചേര്‍ക്കുക. ശേഷം പൊടിയായി അരിഞ്ഞ ചക്കക്കുരുവും മഞ്ഞള്‍പ്പൊടിയും കുടംപുളിയും ചേര്‍ത്ത് അല്‍പ്പം വെള്ളം തളിച്ച് ചെറുതീയില്‍ രണ്ട് മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. അതിനുശേഷം തുമ്പയിലയും തിരുമ്മിയ തേങ്ങയും ഉപ്പും ചേര്‍ത്തിളക്കി 1 മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക.
Content Highlights: Thumba ila thoran Recipes, Naadan food recipes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..