പ്രതീകാത്മക ചിത്രം | Photo: canva.com/
ദിവസങ്ങളായി പലരും ഒരന്വേഷണത്തിലാണ്. 'വെജ് മയൊണൈസ് എങ്ങനെ രുചികരമായും ആരോഗ്യപ്രദമായും തയ്യാറാക്കാം?' ഇതിന്റെ ചേരുവകളും തയ്യാറാക്കുന്ന വിധവും പലരോടും അന്വേഷിക്കുന്നവരും ഇന്റര്‍നെറ്റ് തപ്പുന്നവരും നിരവധി. വീട്ടമ്മമാരും പാചകക്കാരും ഭക്ഷണപ്രേമികളുമുണ്ട് കൂട്ടത്തില്‍. സംസ്ഥാനത്ത് പച്ചമുട്ട ഉപയോഗിച്ചുള്ള മയൊണൈസിന് നിരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ആരോഗ്യകരമായ രീതിയില്‍ വെജ് മയൊണൈസ് എങ്ങനെ തയ്യാറാക്കാം എന്ന അന്വേഷണത്തിന് ചൂടുപിടിച്ചത്. പാസ്ചറൈസ് ചെയ്ത മുട്ട ചേര്‍ത്ത മയോണൈസും ഉപയോഗിക്കാം
പ്രധാനമായും രണ്ടുതരത്തിലാണ് വെജ് മയൊണൈസുകള്‍ തയ്യാറാക്കുന്നത്. പാല് ഉപയോഗിച്ച് തയ്യാറാക്കുന്ന വെജ് മയൊണൈസിനാണ് ഇവിടെ കൂടുതല്‍ പ്രിയം. കട്ടത്തൈര് ഉപയോഗിച്ചുള്ള മയൊണൈസുമുണ്ട് പ്രചാരത്തില്‍. ഇത് കൂടുതല്‍ ആരോഗ്യപ്രദമാണെന്ന് പാചകവിദഗ്ധര്‍ പറയുന്നു
പാല് ഉപയോഗിച്ചുള്ളത്
ചേരുവകള്‍
- തണുത്ത പാല്-അര കപ്പ്
- കടുകുപൊടി-അര ടീസ്പൂണ്‍
- വെള്ള കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
- ഉപ്പ്-അര ടീസ്പൂണ്‍
- പഞ്ചസാര-അര ടീസ്പൂണ്‍
- ഓയില്‍-മുക്കാല്‍ കപ്പ്
- വിനാഗിരി-ഒരു ടേബിള്‍ സ്പൂണ്‍.
കട്ടത്തൈര് ഉപയോഗിച്ചുള്ളത്
ചേരുവകള്‍
- പുളിയില്ലാത്ത കട്ടത്തൈര് (Set curd)-ഒരു കപ്പ്
- ഫ്രഷ് ക്രീം-മൂന്ന് ടേബിള്‍ സ്പൂണ്‍
- ഒലിവ് ഓയില്‍-മൂന്ന് ടേബിള്‍ സ്പൂണ്‍
- വിനാഗിരി-ഒരു ടേബിള്‍ സ്പൂണ്‍
- പഞ്ചസാര-ഒരു ടീസ്പൂണ്‍
- ഉപ്പ്-അര ടീസ്പൂണ്‍
- വെള്ള കുരുമുളകുപൊടി-കാല് ടീസ്പൂണ്‍
- ഹെര്‍ബ്സ്-അല്പം
വിവരങ്ങള്‍ക്ക് കടപ്പാട്: റഷീദ് മുഹമ്മദ്, മാസ്റ്റര്‍ ഷെഫ്, കാറ്റര്‍ ബേ ഹോസ്പിറ്റാലിറ്റി, കണ്ണൂര്‍
പാസ്ചറൈസ്ഡ് മയൊണൈസ്
കഴുകിവൃത്തിയാക്കി തിളക്കുന്ന വെള്ളത്തില്‍ രണ്ടുമിനിട്ട് മുക്കിവച്ച മുട്ടയുപയോഗിച്ചാണ് പാസ്ചറൈസ്ഡ് മയൊണൈസ് തയ്യാറാക്കുന്നത്. ചൂടുവെള്ളത്തില്‍ മുക്കിവെക്കുന്നതോടെ മുട്ടയുടെ പുറത്തുള്ള ബാക്ടീരിയകളെല്ലാം നശിക്കും. മുട്ട ക്ലോറിന്‍ ലായനിയില്‍ മുക്കിയും വൃത്തിയാക്കാം. കോഴിമുട്ട മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിന് എണ്ണയും ചേര്‍ത്ത് നന്നായി അടിച്ചെടുക്കാം. എണ്ണ മുഴുവനായി ഒഴിക്കാതെ അല്പാല്പമായാണ് ഒഴിച്ചുകൊടുക്കേണ്ടത്. രുചിക്ക് വേണമെങ്കില്‍ വെളുത്തുള്ളിയോ ഉപ്പോ ചേര്‍ക്കുകയുമാകാം. പാസ്ചറൈസ്ഡ് മയോണൈസ് തയ്യാര്‍.
Content Highlights: three different typesof mayonnise recipes, food, healthy food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..