ഫോട്ടോ: ഷഹനാസ് ഷനീബ്
നാലുമണിച്ചായയ്ക്കൊപ്പം ചൂടുള്ള പലഹാരം കൂടിയായാലോ? ഗോതമ്പുപൊടി കൊണ്ട് രുചികരമായ പലഹാരം ഉണ്ടാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ഗോതമ്പ് പൊടി- 1 കപ്പ്
ഉപ്പ്- 1/2 ടീ സ്പൂൺ
നെയ്യ്- 1 ടീ സ്പൂൺ
ചിക്കൻ- 100ഗ്രാം
മുളക് പൊടി- 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി- 1/4 ടീ സ്പൂൺ
വലിയ ഉള്ളി- 2
പച്ചമുളക്- 1
മല്ലിയില-1/4 കപ്പ്
തയ്യാറാക്കുന്ന വിധം
ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക , അതിലേക്ക് 1/2, ടീസ്പൂൺ ഉപ്പ് , 1 ടീസ്പൂൺ നെയ്യ്, ആവശ്യത്തിനുള്ള വെള്ളവും കുടെ ഒഴിച്ച് ചപ്പാത്തി മാവിന് കുഴയ്ക്കുന്നപോലെ കുഴച്ചെടുക്കുക. ശേഷം അത് റെസ്റ്റ് ചെയ്യാനായി മാറ്റിവെക്കുക, ഇനി ഫില്ലിംഗ് തയ്യാറാക്കണം. അതിനായി 100 ഗ്രാം ചിക്കൻ ചെറുതായി മുറിച്ചെടുക്കുക , അതിലേക്ക് ഉപ്പ് , മുളക് പൊടി , മഞ്ഞൾ പൊടി എല്ലാം ചേർത്ത് മിക്സ് ചെയ്ത് എണ്ണയില് വറുത്തെടുക്കുക. ശേഷം അതിലേക്ക് ഉള്ളി ചെറുതായി അരിഞത് , പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക, ശേഷം അതിലേക്ക് മസാല പൊടികൾ ചേർക്കാം. മഞ്ഞൾ പൊടി ഒരു നുള്ള്, മുളക് പൊടി 1/4 ടീസ്പൂൺ, ഗരംമസാല 1/2 ടീസ്പൂൺ ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേക്ക് കുറച്ച് മല്ലിയില കൂടെ ചേർത്ത് തീ ഓഫ് ചെയ്യാം. അടുത്തതായി നേരത്തെ കുഴച്ച് വെച്ചിട്ടുള്ള മാവിൽ നിന്ന് ഓരോ ചെറിയ ബോൾ എടുത്ത് കയ്യിൽ വെച്ച് ഒന്നു പരത്തി അതിന്റെ മുകളിലായി ഒരു ടീ സ്പൂൺ ഫില്ലിംഗ് വെച്ച് ഉരുട്ടിയതിനു ശേഷം ഫ്രൈ ചെയ്തെടുക്കാം.
Content Highlights: tea time snacks recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..