Photo: Dinesh
ലഞ്ചിനും ഡിന്നറിനും മുമ്പ് കഴിക്കാന്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്റ്റാര്‍ട്ടറുകള്‍
ചേരുവകള്‍
- സ്വീറ്റ് കോണ്‍ - രണ്ട് കപ്പ്
- കോണ്‍ഫ്‌ളോര്‍ - രണ്ട് ടേബിള്‍സ്പൂണ്‍
- മൈദ - രണ്ട് ടേബിള്‍സ്പൂണ്‍
- കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
- കുക്കിങ് ഓയില്‍ - രണ്ട് ടേബിള്‍സ്പൂണ്‍
- വെളുത്തുള്ളി നുറുക്കിയത് - ഒരു ടേബിള്‍സ്പൂണ്‍
- ഇഞ്ചി നുറുക്കിയത് - ഒരു ടേബിള്‍സ്പൂണ്‍
- സവാള നുറുക്കിയത് - ഒന്ന്
- ചുവന്നമുളക് നുറുക്കിയത് - ഒരു ടീസ്പൂണ്‍
- ഉപ്പ് - ആവശ്യത്തിന്
- മല്ലിയില നുറുക്കിയത് - ഒരു ടേബിള്‍സ്പൂണ്‍
- സ്പ്രിങ് ഒണിയന്‍ നുറുക്കിയത് - ഒരു ടേ.സ്പൂണ്‍
സോസ് പാനില്‍ ആറ് കപ്പ് വെള്ളം തിളപ്പിക്കുക. അതിലേക്ക് സ്വീറ്റ് കോണ്‍ ചേര്‍ത്ത് അഞ്ച് മിനിട്ട് വേവിക്കണം. ശേഷം വെള്ളത്തിന്റെ അംശം പൂര്‍ണമായും കളയുക. മൈദ, കോണ്‍ഫ്‌ളോര്‍, കുരുമുളകുപൊടി എന്നിവ യോജിപ്പിച്ച് അതില്‍ കോണ്‍ ഇട്ട് നന്നായി ഇളക്കുക. (മാവ് പിടിക്കാന്‍ വേണ്ടിയാണിത്) ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ കോണ്‍ അതിലിട്ട് ഡീപ് ഫ്രൈ ചെയ്യുക. ശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള, ചുവന്നമുളക്, ഉപ്പ്, മല്ലിയില, സ്പ്രിങ് ഒണിയന്‍ എന്നിവ ചേര്‍ത്തിളക്കി അല്‍പനേരം കഴിഞ്ഞ് അടുപ്പില്‍നിന്നിറക്കാം.
കൂടുതല്‍ പാചകക്കുറിപ്പുകളറിയാന്‍ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: sweet corn starters recipes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..