ഫുട്ടോ മാഗി (Photo: N.M. Pradeep)
സസ്യാഹാരം ഇഷ്ടപ്പെടുന്നവര്‍ക്കായി ജാപ്പനീസ് ശൈലിയിലൊരു വിഭവം. സുഷി റൈസ് ചേര്‍ത്താണ് ഈ വ്യത്യസ്തമായ വിഭവം തയ്യാറാക്കുന്നത്.
സുഷി റൈസ് തയ്യാറാക്കുന്ന വിധം
സുഷി റൈസ് - 30 ഗ്രാം
സുഷി വിനിഗര്‍ - 4 ടീസ്പൂണ്‍
പഞ്ചസാര - 4 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
നോണ്‍ ആല്‍ക്കഹോള്‍ ജാപ്പനീസ് വൈന്‍ - കാല് മില്ലി
തയ്യാറാക്കുന്ന വിധം
റൈസ് നന്നായി കഴുകുക. ശേഷം അരി നുറുങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തുക. രണ്ട് മിനിറ്റിനുശേഷം കുക്കറിലിട്ട് വെള്ളവുമൊഴിച്ച് വേവിക്കുക. വിനിഗര്‍, പഞ്ചസാര, ഉപ്പ്, വൈന്‍ എന്നിവ യോജിപ്പിച്ച് തിളപ്പിക്കുക. അരി വെന്തുകഴിഞ്ഞാല്‍, ഇത് ജാപ്പനീസ് വുഡന്‍ ബൗളിലേക്ക് നിരത്തുക. റൈസ് പകുതി തണുത്തുകഴിഞ്ഞാല്‍, വിനിഗര്‍ മിശ്രിതം അതിലേക്ക് തൂവുക. ശേഷം നനവുള്ളൊരു തുണികൊണ്ട് മൂടിവെക്കാം.
ഫുട്ടോ മാഗി വെജ്
ആവശ്യമുള്ള സാധനങ്ങള്‍
സുഷി റൈസ് - 30 ഗ്രാം
നൂറി ഷീറ്റ് - ഒരു പീസ്
ഐസ്ബര്‍ഗ് ലെറ്റിയൂസ് - 50 ഗ്രാം
കുക്കുംബര്‍ - 25 ഗ്രാം
അവക്കാഡോ - 50 ഗ്രാം
ഗാരി ജിഞ്ചര്‍ പിക്ക്ള്‍ - 10 ഗ്രാം
വസബി പൗഡര്‍ - 10 ഗ്രാം
സോയ സോസ് - 10 ഗ്രാം
ബ്ലാക്ക് മഷ്റൂം - 15 ഗ്രാം
ജാപ്പനീസ് മയോണൈസ് - 10 ഗ്രാം
പിക്ക്ള്‍ റാഡിഷ് - 10 ഗ്രാം
പാങ്കോ ക്രമ്പ്സ് - 50 ഗ്രാം
തയ്യാറാക്കുന്ന വിധം
സുഷി റോളിങ് മാറ്റില്‍, നൂറി ഷീറ്റ് വെക്കുക. എന്നിട്ട് അതിലേക്ക് സുഷി റൈസ് നിരത്തുക. അതിനുമുകളില്‍ വസബി പൗഡര്‍ ഇടുക. ഐസ്ബര്‍ഗ് ലെറ്റിയൂസ്, ബ്ലാക്ക് മഷ്റൂം, കുക്കുംബര്‍, അവക്കാഡോ, പിക്ക്ള്‍ റാഡിഷ്, ജാപ്പനീസ് മയോണൈസ് എന്നിവ സുഷി റൈസില്‍ നിരത്തുക. എന്നിട്ട് റോള്‍ ചെയ്തെടുക്കുക. ഇനി പാങ്കോ ക്രമ്പ്സില്‍ മുക്കിയെടുത്തശേഷം, ഡീപ് ഫ്രൈ ചെയ്യുക. ശേഷം മുറിച്ചെടുക്കുക. ജാപ്പനീസ് മയോണൈസ്, സോയ സോസ്, വസബി പൗഡര്‍, ഗാരി ജിഞ്ചര്‍ പിക്ക്ള്‍ എന്നിവ തൂവി അലങ്കരിക്കുക.
Sushi chef : Chura
Sushi cook : IndaThapa
Prepared by : M Grill by Paragon
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..