-
കാരറ്റ് പ്രതിരോധശക്തിക്ക് ഉത്തമ ഭക്ഷണമാണ്. ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ സി എന്നിവയാല്‍ സമൃദ്ധവും. സ്‌ട്രെസ്സ് കുറയ്ക്കാനും കാരറ്റ് ചേര്‍ന്ന ഭക്ഷണം സഹായിക്കും. അസിഡിറ്റി കുറക്കാനും കാരറ്റ് നല്ലതാണ്
ചേരുവകള്‍
- കാരറ്റ്: 50 ഗ്രാം
- ആപ്പിള്‍: 50 ഗ്രാം
- ഇഞ്ചി (അരിഞ്ഞത്) : 1 ടീസ്പൂണ്
- നാരങ്ങനീര് : 2 ടീസ്പൂണ്
- വെള്ളം: ആവശ്യത്തിന്
കാരറ്റ്, ആപ്പിള്‍, ഇഞ്ചി എന്നിവയെല്ലാം കൂടി മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. നാരങ്ങനീര് ചേര്‍ത്ത് നന്നായി മിക്‌സ്‌ചെയ്യുക. കാരറ്റിനുപകരം ബീറ്റ്‌റൂട്ട് ചേര്‍ത്തും ജ്യൂസ് ഉണ്ടാക്കാം.തണുപ്പിച്ചോ അല്ലാതെയോ കുടിക്കാം.
Content Highlights: stress relief food


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..