Image credit: Getty
നൂഡില്‍സിനൊപ്പമോ ചോറിനൊപ്പമോ ചേര്‍ത്ത് കഴിക്കാവുന്ന രുചികരമായ ഒരു വിഭവമാണ് സോയാ സോസ് ചിക്കന്‍.
ചേരുവകള്‍
ചിക്കന്‍(ബ്രെസ്റ്റ്): 250 ഗ്രാം
സോയ സോസ്: രണ്ട് ടീസ്പൂണ്‍
റിഫൈന്‍ഡ് ഓയില്‍: അഞ്ച് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി: ഒരു ടേബിള്‍സ്പൂണ്‍
ബ്ലാക്ക് ബീന്‍സ്: ഒരു ടേബിള്‍സ്പൂണ്‍
ഷുഗര്‍: ഒരു ടീസ്പൂണ്‍
ഉപ്പ്: അല്പം
കോണ്‍ സ്റ്റാര്‍ച്ച്: മൂന്നു ടേബിള്‍സ്പൂണ്‍
വെള്ളം: മൂന്നു ടേബിള്‍സ്പൂണ്‍
ഇഞ്ചി: രണ്ട് ഇഞ്ച് വലുപ്പത്തിലുള്ള കഷ്ണം
സ്പ്രിങ് ഒനിയന്‍: നാലെണ്ണം
റെഡ് ബെല്‍ പെപ്പര്‍: അരക്കപ്പ്
കുക്കിങ് വൈന്‍: ഒരു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ആദ്യം ചിക്കന്‍ ആവശ്യമുള്ള വലുപ്പത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കുക. ഇവ കോണ്‍സ്റ്റാര്‍ച്ച്, വെള്ളം, ഒരു ടീസ്പൂണ്‍ ഓയില്‍, ഒരു ടീസ്പൂണ്‍ സോയ സോസ് എന്നിവ പുരട്ടിയെടുത്ത് ഒരു ബൗളില്‍ വെക്കുക. ചേരുവകളെല്ലാം നന്നായി ചേരുന്നതിനായി ഇത് 20 മിനിറ്റ് നേരം മാറ്റിവെക്കുക. ഇതിനു ശേഷം ഇവ ഓയിലില്‍ വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കണം. ഇതിനു ശേഷം ഇത് മാറ്റിവെക്കുക.
ഇനി ഒരു പാനില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഓയില്‍ ഒഴിച്ച് ചൂടാക്കുക. ഇനി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സ്പ്രിങ് ഒനിയന്‍ എന്നിവ ചേര്‍ക്കുക. ഇനി ഇതിലേക്ക് സോയാ സോസ് ചേര്‍ക്കുക. ഇനി ഇത് നല്ല ചൂടില്‍ ചൂടാക്കുക. ഇതിനുശേഷം ഇതിലേക്ക് മറ്റ് പച്ചക്കറികളെല്ലാം ചേര്‍ക്കുക. തുടര്‍ന്ന് ഷുഗര്‍, കുക്കിങ് വൈന്‍(പൈനാപ്പിള്‍ ജ്യൂസും ഉപയോഗിക്കാം), നേരത്തെ തയ്യാറാക്കി വെച്ച ചിക്കന്‍ എന്നിവ കൂടി ചേര്‍ക്കുക. ഇതിന് മുകളില്‍ മല്ലിയില വിതറി അലങ്കരിക്കാം. നൂഡില്‍സിനൊപ്പമോ ചോറിനൊപ്പമോ ഇത് ചൂടോടെ വിളമ്പാം.
Content Highlights: Soya Sauce Chicken Recipe, Food, Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..