ഉച്ചയൂണ് കുശാലാക്കാം; തയ്യാറാക്കാം ആവോലി പൊള്ളിച്ചത്


രുചിയേറും ആവോലി പൊള്ളിച്ചത് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവോലി പൊള്ളിച്ചത് | Grihalakshmi (Photo: Sreejith P. Raj)

വാഴയിലയില്‍ മസാലക്കൂട്ട് ചേര്‍ത്ത് പൊതിഞ്ഞെടുത്ത് തയ്യാറാക്കിയ ആവോലി പൊള്ളിച്ചതുണ്ടെങ്കില്‍ ഒരു പറ ചോറുണ്ണാം. രുചിയേറും ആവോലി പൊള്ളിച്ചത് തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍മീന്‍ മാരിനേറ്റ് ചെയ്യാന്‍

 • ആവോലി(ഇടത്തരം വലുപ്പമുള്ളത്) -ഒന്ന്
 • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
 • മുളക് പൊടി -ഒന്നര ടീസ്പൂണ്‍
 • കുരുമുളക് പൊടി -ഒരു ടീസ്പൂണ്‍
 • മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -ഒരു ടീസ്പൂണ്‍
 • നാരങ്ങാ നീര് -2 ടീസ്പൂണ്‍
 • ഉപ്പ് -ആവശ്യത്തിന്
മസാല തയ്യാറാക്കാന്‍

 • സവാള (വലുത്-അരിഞ്ഞെടുത്തത്) -ഒന്ന്
 • തക്കാളി(ഇടത്തരം വലുപ്പമുള്ളത്) -2 എണ്ണം
 • പച്ചമുളക്(ചെറുതായി അരിഞ്ഞത്) -3 എണ്ണം
 • കറിവേപ്പില -ഒരു തണ്ട്
 • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
 • മുളക്‌പൊടി - ഒരു ടീസ്പൂണ്‍
 • മല്ലിപ്പൊടി -ഒരു ടീസ്പൂണ്‍
 • ഉപ്പ് -ആവശ്യത്തിന്
 • മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
 • തേങ്ങാപ്പാല്‍ -അര കപ്പ്
 • വെളിച്ചെണ്ണ -2 ടീസ്പൂണ്‍
വാഴയിലയില്‍ പൊതിഞ്ഞെടുക്കാന്‍

 • വാഴയില -ഒരു വലിയ കഷ്ണം
 • വെളിച്ചെണ്ണ -ഒരു ടേബിള്‍ സ്പൂണ്‍
 • കറിവേപ്പില -ഒരു തണ്ട്
 • പച്ചമുളക് -2 എണ്ണം
 • നാരങ്ങ - 2 കഷ്ണം
 • കെട്ടുന്നതിനുള്ള വള്ളി
തയ്യാറാക്കുന്ന വിധം

ആദ്യം മീന്‍ മാരിനേറ്റ് ചെയ്‌തെടുക്കണം. ഇതിനായി ഒരു പാത്രമെടുത്ത് അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി, മല്ലിപ്പൊടി, കുരുമുളക് പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, നാരങ്ങാ നീര് എന്നിവയെല്ലാം എടുത്ത് നന്നായി കുഴച്ചെടുത്ത് മസാല തയ്യാറാക്കുക.

ശേഷം കഴുകിവൃത്തിയാക്കിയെടുക്ക ആവോലി മീന്‍ എടുത്ത് പുറമെ വരയുക. ഇതിലേക്ക് ആദ്യം തയ്യാറാക്കിയ മസാല നന്നായി തേച്ച് പിടിപ്പിക്കുക. ഇത് 20 മിനിറ്റ് നേരം അങ്ങിനെ മാറ്റി വയ്ക്കാം.

20 മിനിറ്റ് കഴിഞ്ഞതിന് ശേഷം ഒരു പാന്‍ എടുത്ത് ചൂടായശേഷം വെളിച്ചെണ്ണ ഒഴിക്കുക. ഇതിലേക്ക് കറിവേപ്പില കൂടി ചേര്‍ത്തശേഷം നേരത്തെ മാരിനേറ്റ് ചെയ്തുവെച്ച മീന്‍ ഇട്ട് രണ്ട് വശവും ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ വറുത്തെടുക്കാം. മീന്‍ ക്രിസ്പി ആവാതെയിരിക്കാന്‍ ശ്രദ്ധിക്കണം. ശേഷം ഇതെടുത്ത് മാറ്റി വയ്ക്കാം.

ഇനി നമുക്ക് മസാല തയ്യാറാക്കാം.

പാനില്‍ എണ്ണ ചൂടാക്കിയശേഷം കറിവേപ്പില, സവാള, പച്ചമുളക് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കാം. ഇതിലേക്ക് മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് തക്കാളി അരിഞ്ഞത് കൂടി ചേര്‍ത്ത് നന്നായി വേവിച്ചെടുക്കാം.

ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ കൂടി ചേര്‍ക്കാം. ഗ്രേവി നന്നായി വെന്ത് കുറുകുന്നത് വരെ ഇത് വേവിച്ചെടുക്കണം. മീന്‍ പൊള്ളിക്കുന്നതിനുള്ള മസാല തയ്യാറായി കഴിഞ്ഞു.

വാഴയില വൃത്തിയായി കഴുകിയെടുത്ത ശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കിവെച്ച മസാല പകുതി ഇടാം. ഇതിന് മുകളിലേക്ക് നേരത്തെ വറുത്തെടുത്തുവെച്ച ആവോലി മീന്‍ വയ്ക്കാം. ശേഷം നേരത്തെ ബാക്കിയുണ്ടായിരുന്ന മസാല ഈ മീനിനു മുകളില്‍ നന്നായി ചേര്‍ത്ത് കൊടുക്കുക. ഇതിന് മുകളിലായി ഒരു തണ്ട് കറിവേപ്പിലയും നാരങ്ങാ കഷ്ണവും കൂടി ഇട്ട് കൊടുക്കാം. ശേഷം വാഴയില നന്നായി പൊതിഞ്ഞെടുത്ത് വള്ളി ഉപയോഗിച്ച് കെട്ടാം.

ഇനി ഒരു പാന്‍ അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കാം. ഇതിലേക്ക് നേരത്തെ പൊതിഞ്ഞെടുത്ത് വെച്ച മീന്‍ വാഴയിലയോടെ ഇട്ട് ഇരുവശവും നന്നായി വേവിച്ചെടുക്കാം. നന്നായി വെന്ത് വരുന്നതിന് 10 മിനിറ്റ് വരെ സമയമെടുക്കും. വെന്തുകഴിഞ്ഞാല്‍ വാഴയില പൊളിച്ച് ചൂടോടെ ചോറിന് വിളമ്പാം.

Content Highlights: pomfret pollichath recipe, food, recipes, fish recipes for lunch


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented