പ്രതീകാത്മകചിത്രം | Photo: Freepik.com
കൊറോണക്കാലമാണ്, ഒപ്പം മഴയും വെയിലും എല്ലാമായി പ്രതിരോധശക്തിയെ ആകെ തകിടംമറിക്കുന്ന കാലാവസ്ഥയും. ഈ സമയത്ത ഭക്ഷണ ശീലങ്ങളില്‍ കാര്യമായ ശ്രദ്ധ പതിച്ചില്ലെങ്കില്‍ പനിപോലുള്ള രോഗങ്ങള്‍ വേഗം പിടികൂടും. ഇത് മാത്രമല്ല. ഭക്ഷണത്തോടൊപ്പം ചര്‍മ സൗന്ദര്യവും വേണമെന്നുണ്ടോ, കാരറ്റ് പംപ്കിന്‍ സൂപ്പ് പരീക്ഷിക്കാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ സൂപ്പ് രോഗപ്രതിരോധ ശക്തിക്കും ചര്‍മ സംരക്ഷണത്തിനും വളരെ നല്ലതാണ്.
ചേരുവകള്‍
- ബട്ടര്‍- രണ്ട് ടേബിള്‍ സ്പൂണ്‍
- വെളുത്തുള്ളി, ചതച്ചത്- നാല് മുതല്‍ അഞ്ച് വരെ
- കാരറ്റ്, ചെറുതായി അരിഞ്ഞത്- 250 ഗ്രാം
- മത്തങ്ങ, ചെറിയ കഷണങ്ങളാക്കിയത്- 250ഗ്രാം
- വെള്ളം- രണ്ട് കപ്പ്
- ഉപ്പ്- പാകത്തിന്
- ഫ്രെഷ് ക്രീം, കുരുമുളക് പൊടി
പ്രഷര്‍ കുക്കര്‍ ചൂടാകുമ്പോള്‍ അതില്‍ ബട്ടര്‍ ഒഴിക്കുക. അതിലേക്ക് വെളുത്തുള്ളി ഇട്ട് ഇളക്കുക. വെളുത്തുള്ളി ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ കാരറ്റ്, മത്തങ്ങ, ഉപ്പ് എന്നിവയിട്ട് രണ്ട് മൂന്ന് മിനിട്ട് വഴറ്റുക. ഇനി പാകത്തിന് വെള്ളമൊഴിച്ച് കുക്കറടക്കാം. രണ്ട് വിസില്‍ വന്ന ശേഷം തീയണച്ച് പ്രഷര്‍ പൂര്‍ണമായി പോകുന്നതു വരെ വയക്കാം. ഇനി ഈ ചേരുവകളെ ഒരു ബ്ലെന്‍ഡറില്‍ ഒഴിച്ച് അരച്ച് ശേഷം അരിച്ചെടുക്കാം. സേര്‍വിങ് ബൗളിലേക്ക മാറ്റി ഫ്രഷ്ക്രീമും കുരുമുളക്പൊടിയും വിതറി അലങ്കരിക്കാം.
Content Highlights: soup for immunity boosting and Skincare easy recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..