Representative Image
സ്‌കൂള്‍ ഉപ്പുമാവ് അഥവാ സൂചി ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കാം
ചേരുവകള്‍
- സൂചി ഗോതമ്പ്- രണ്ട് കപ്പ്
- മുരിങ്ങയില ഒരു- പിടി
- കാരറ്റ്- രണ്ട്
- വറ്റല്‍മുളക്- നാലെണ്ണം
- കടുക്- അര ടീസ്പൂണ്‍
- വെളിച്ചെണ്ണ- ഒരു ടേബിള്‍സ്പൂണ്‍
- ഉപ്പ്- ആവശ്യത്തിന്
- വെള്ളം- അരക്കപ്പ്
സൂചി ഗോതമ്പ് വെള്ളത്തില്‍ കുതിര്‍ത്ത് 10 മിനിറ്റ് വയ്ക്കുക. ഒരു പാന്‍ ചൂടാകുമ്പോള്‍ എണ്ണ ഒഴിക്കുക. ശേഷം അതില്‍ കടുക്, മുരിങ്ങയില, കാരറ്റ് ചെറുതായരിഞ്ഞത്, മുളക് എന്നിവ ഇട്ട് വഴറ്റു. വഴന്നു വരുമ്പോള്‍ വെള്ളം ഒഴിച്ച് വെള്ളം തിളക്കുമ്പോള്‍ സൂചി ഗോതമ്പ് കഴുകി ഇതില്‍ ഇടുക. ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. അഞ്ച് മിനിറ്റ് കഴിയുമ്പോള്‍ തീയണച്ച് ചൂടോടെ വിളമ്പാം
Content Highlights: soochi gothambu upma recipe nadan food
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..