പടവലങ്ങ കുരു ഫ്രൈ | Photo: Priya R Shenoy
പടവലങ്ങ കൊണ്ട് കറിയും ഉപ്പേരിയുമൊക്കെ വച്ചതിനു ശേഷം കുരു കളയുന്നവരാണോ? എങ്കില്‍ കുരുവും ഇനി കളയേണ്ട, കിടിലന്‍ രുചിയില്‍ ഫ്രൈ ചെയ്‌തെടുക്കാം. അധികം ചേരുവകളൊന്നുമില്ലാതെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവമാണിത്. കാഴ്ച്ചയില്‍ ചിക്കന്‍ ഫ്രൈയെ വെല്ലുന്ന പടവലങ്ങാകുരു ഫ്രൈ തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകള്‍
പടവലങ്ങ കുരു കാമ്പടക്കം-ഒരു വലിയ പടവലങ്ങയുടേത്
കടലമാവ്-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
കായപ്പൊടി- 1/2 ടീസ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്
എണ്ണ-വറുക്കാന്‍ ആവശ്യമായത്
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ വറുക്കാനുള്ള എണ്ണ ചൂടാക്കുക. ശേഷം വേണം വറുക്കാനുള്ള മിശ്രിതം തയ്യാറാക്കാന്‍. പടവലങ്ങ കുരുക്കള്‍ (അതിനൊപ്പം ചേര്‍ന്ന് കിടക്കുന്ന കാമ്പ് അടക്കം ) എടുത്ത് അതിലേക്ക് കടലമാവും മുളകുപൊടിയും കായപ്പൊടിയും ചേര്‍ക്കുക.. എന്നിട്ട് കൈ കൊണ്ട് നന്നായി എല്ലാം മിക്‌സ് ചെയ്യുക.. ഏറ്റവും അവസാനം വറുക്കുന്നതിനു തൊട്ട് മുമ്പ് മാത്രം ഉപ്പ് ചേര്‍ക്കുക. (നേരത്തെ ഉപ്പ് ചേര്‍ത്താല്‍ ഇതില്‍ നിന്നും വെള്ളം ഊറി വന്ന് ഈ കൂട്ട് അയഞ്ഞു പോകും ). ഉപ്പും ചേര്‍ത്ത് കഴിഞ്ഞ ഉടനെ ഇളക്കി നേരിട്ട് ആ കൂട്ടില്‍ നിന്നും അല്‍പാല്‍പമായി എടുത്ത് വറുക്കുക.
Content Highlights: snake gourd seed fry recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..