പച്ചക്കറികളും സോസും ചേര്‍ത്ത് സിങ്കപ്പൂര്‍ സ്റ്റൈലിലൊരു ഫ്രൈഡ് റൈസ്-റെസിപ്പി


എരിവും വ്യത്യസ്തമായ സോസുകളും പച്ചക്കറികളും ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ്.

ഫ്രൈഡ് റൈസ് | Photo: Grihalakshmi (Photo: Dinesh)

ഉച്ചയ്ക്ക് സ്വല്‍പം വ്യത്യസ്തമായ ഫ്രൈഡ് റൈസ് തയ്യാറാക്കി നോക്കിയാലോ. എരിവും വ്യത്യസ്തമായ സോസുകളും പച്ചക്കറികളും ചേര്‍ത്ത് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഫ്രൈഡ് റൈസ് ആണിത്.

ആവശ്യമുള്ള സാധനങ്ങള്‍

  • ബസുമതി അരി -ഒരുകപ്പ്
  • വെളുത്തുള്ളി(ചെറുതായി അരിഞ്ഞത്) - ഒന്ന്
  • ഒലിവ് ഓയില്‍ -2 ടേബിള്‍ സ്പൂണ്‍
  • കുരുമുളക് -കാല്‍ടീസ്പൂണ്‍
  • സ്പ്രിങ് ഒണിയന്‍(ചെറുതായി അരിഞ്ഞത്) -അരക്കപ്പ്
  • ക്യാപ്സിക്കം -അരക്കപ്പ്
  • കാരറ്റ് (ചീകിയെടുത്തത്) -കാല്‍കപ്പ്
  • പച്ചമുളക് -ഒന്ന്
  • വിനാഗിരി -അരടേബിള്‍ സ്പൂണ്‍
  • റെഡ് ചില്ലി സോസ്-രണ്ട് ടേബിള്‍ സ്പൂണ്‍
  • ലൈറ്റ് സോയ സോസ് -ഒരു ടേബിള്‍ സ്പൂണ്‍
  • ചില്ലി ഗാര്‍ലിക് സോസ് -ഒരു ടേബിള്‍ സ്പൂണ്‍
  • ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം

ആദ്യം ചോറ് വേവിച്ച് മാറ്റി വയ്ക്കുക. ഇത് നന്നായി തണുക്കണം. ചുവട് കട്ടിയുള്ള പാത്രത്തില്‍ ഒലിവ് എണ്ണ ഒഴിച്ച് വെളുത്തുള്ളി ഇതിലിട്ട് വഴറ്റുക. ഇതിലേക്ക് സ്പ്രിങ് ഒണിയന്‍, പച്ചമുളക് അരിഞ്ഞത്, കാരറ്റ് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കിയെടുക്കുക. ഈ കൂട്ടിലേക്ക് ക്യാപ്സിക്കവും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് നേരത്തെ വേവിച്ചു വെച്ചിരിക്കുന്ന ചോറ് ചേര്‍ത്തുകൊടുക്കാം. ചോറ് ചേര്‍ത്തശേഷം എല്ലാ സോസുകളും വിനാഗിരിയും ചേര്‍ക്കാം. മുകളില്‍ കുരുമുളക് കൂടി ചേര്‍ത്തശേഷം നന്നായി ഇളക്കിച്ചേര്‍ക്കാം. സ്വാദിഷ്ടമായ സിങ്കപ്പൂര്‍ ഫ്രൈഡ് റൈസ് തയ്യാര്‍.

Content Highlights: fried rice recipe, veg fried rice, food


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented