Photo : Mathrubhumi Archives
കേരളീയ വിഭവങ്ങളില്‍ പ്രധാനമാണ് പച്ചടി. മാങ്ങാ, പെനാപ്പിള്, മുന്തിരിങ്ങ, വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങി നിരവധി പച്ചകറികള്‍ കൊണ്ട് പച്ചടി തയ്യാറാക്കാം. ഉപ്പ് മാങ്ങ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന പച്ചടി പരിചയപ്പെടാം.
ചേരുവകള്‍
- ഉപ്പുമാങ്ങ - ഒരു കപ്പ്
- മുളക്പൊടി - ഒരു ടീസ്പൂണ്‍
- മഞ്ഞള്‍പൊടി - പാകത്തിന്
- തേങ്ങ (ചിരകിയത്) - മുക്കാല്‍ കപ്പ്
- പച്ചമുളക് - രണ്ട്
- കടുക് - അര ടീസ്പൂണ്‍
- തൈര് (പുളിയില്ലാത്തത്) - ഒരു ടേബിള്‍ സ്പൂണ്‍
- ഉപ്പുമാങ്ങാവെള്ളം - രണ്ട് ടേബിള്‍ സ്പൂണ്‍
- ശര്‍ക്കര - ഒരു കഷണം
- വറ്റല്‍ മുളക് - ഒന്ന്
- വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
- കറിവേപ്പില - ഒരു തണ്ട്
ഉപ്പുമാങ്ങാക്കഷണങ്ങള് മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് ഒരു കപ്പ് വെള്ളത്തില്‍ വേവിക്കുക. ചിരവിയ തേങ്ങ, പച്ചമുളക്, തൈര്, കടുക്, ഉപ്പുമാങ്ങാവെള്ളം ഇവ മയത്തില്‍ അരച്ചെടുത്ത് കറിയിലൊഴിച്ച് ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിക്കുക. ഇത് കുറുകിവരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങിവെക്കുക. കടുക് വറുത്തിട്ട് ഇളക്കി ചെറുചൂടോടെ ഉയോഗിക്കാം.
Content Highlights: Salted mango pachadi
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..