%20(1)%20(1).jpg?$p=dbf8137&f=16x10&w=856&q=0.8)
.
നോമ്പ് തുറ വ്യത്യസ്തമാക്കാന്‍ ചെമ്മീന്‍ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവം
ആവശ്യമുള്ള സാധനങ്ങള്‍
ബസ്മതി റൈസ്- മൂന്ന് കപ്പ്
ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട- ഓരോന്നു വീതം
ഉപ്പ് -പാകത്തിന്
ചെമ്മീന്‍ (ഇടത്തരം വലുത്)- 500 ഗ്രാം
ഉപ്പ്- പാകത്തിന്
കാശ്മീരി മുളകുപൊടി- നാല് ടീസ്പൂണ്‍
നാരങ്ങാനീര്- നാല് ടീസ്പൂണ്‍
എണ്ണ- ഒരു കപ്പ്
ഉലുവ- ഒരു ചെറിയ സ്പൂണ്‍
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
കറിവേപ്പില- ഒരു തണ്ട്
പച്ചമുളക്- അഞ്ച്, പിളര്‍ന്നത്
സവാള- രണ്ട്, നീളത്തില്‍ അരിഞ്ഞത്
തക്കാളി- ഒന്ന്, നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി നീളത്തില്‍ അരിഞ്ഞത്- രണ്ട് ടേബിള്‍സ്പൂണ്‍
വെള്ളം- അര കപ്പ്
ഗരം മസാലപ്പൊടി- ഒരു ടീസ്പൂണ്‍
നെയ്യ്- ഒരു ടീസ്പൂണ്‍
നാരങ്ങാനീര്- രണ്ട് ടീസ്പൂണ്‍
സാഫറോണ്‍- രണ്ട് ടീസ്പൂണ്‍
മല്ലിയില- മൂന്ന് ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഗ്രാമ്പൂ, ഏലയ്ക്ക, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് ചോറ് പകുതി വേവിച്ച് മാറ്റി വയ്ക്കുക. ചെമ്മീനില്‍ ഉപ്പ്, കാശ്മീരി മുളകുപൊടി, നാരങ്ങാനീര് എന്നിവ പുരട്ടി വച്ച ശേഷം വറുത്തെടുക്കുക. രണ്ട് വലിയ സ്പൂണ്‍ എണ്ണ ചൂടാക്കി ഉലുവ മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചി, കറിവേപ്പില, പച്ചമുളക്, സവാള എന്നിവ ചേര്‍ത്ത് വഴറ്റി, ശേഷം തക്കാളിയും ചേര്‍ത്തിളക്കുക.
ബാക്കി ഇഞ്ചിയും അരക്കപ്പ് വെളളവും ചേര്‍ത്ത് മുകളില്‍ ചെമ്മീന്‍ വറുത്തത് നിരത്തണം. ഇതിനുമുകളില്‍ ചോറും നിരത്തുക. ഏറ്റവും മുകളില്‍ ഗരം മസാലപ്പൊടി, നെയ്യ്, നാരങ്ങാനീര് എന്നിവ വിതറി, പാലില്‍ കുതിര്‍ത്ത സാഫറോണ്‍ ഒഴിച്ച് മല്ലിയില തൂവി പാത്രം അടച്ചു 15 മിനിറ്റ് ചെറുതീയില്‍ വെക്കുക. ശേഷം മിക്സ് ചെയ്ത് വിളമ്പാം..
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..