രസമേറും രാസ് ഓംലെറ്റ്


വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ രസികന്‍ ഓംലെറ്റ് പരീക്ഷിച്ചാലോ..

-

ഗോവന്‍ സ്ട്രീറ്റ് ഫുഡുകളില്‍ മുമ്പനാണ് രാസ് ഓംലെറ്റ് അഥവാ റോസ്ഓംലെറ്റ്. കോക്കനട്ട് മില്‍ക്കും മസാലകളും ചേരുന്ന എരിവുള്ള മാസാല ചേര്‍ന്ന മസാല ഓംലെറ്റാണ് ഇത്. വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ രസികന്‍ ഓംലെറ്റ് പരീക്ഷിച്ചാലോ..

ചേരുവകള്‍

ഓംലെറ്റിന്

  1. മുട്ട- നാല്
  2. സവാള അരിഞ്ഞത്- രണ്ട് ടേബിള്‍ സ്പൂണ്‍
  3. പച്ചമുളക് അരിഞ്ഞത്- ഒരു ടീസ്പൂണ്‍
  4. ഉപ്പ്- പാകത്തിന്
  5. കുരുമുളക്‌പൊടി- ഒരു ടീസ്പൂണ്‍
  6. എണ്ണ- ആവശ്യത്തിന്
മസാല തയ്യാറാക്കാന്‍

  1. സവാള അരിഞ്ഞത്- രണ്ട്
  2. ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്- രണ്ട് ടീസ്പൂണ്‍
  3. തക്കാളി- ഒന്ന്
  4. തേങ്ങാപ്പാല്‍- ഒരു കപ്പ്
  5. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
  6. ഉപ്പ്- പാകത്തിന്
  7. കടുക്- ഒരു ടീസ്പൂണ്‍
  8. കറിവേപ്പില- രണ്ട് തണ്ട്
  9. മുളക് പൊടി- ഒരു ടീസ്പൂണ്‍
  10. ഗരംമസാല- ഒരു ടീസ്ഫൂണ്‍
  11. എണ്ണ- ആവശ്യത്തിന്
  12. മല്ലിയില, നുറുക്കിയത്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം

ഓംലെറ്റിന്റെ ചേരുവകളെല്ലാം ഒരു ബൗളിലിട്ട് അടിച്ചെടുക്കുക. പാനില്‍ എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഓംലെറ്റ് തയ്യാറാക്കുക. ഇത് മാറ്റി വയ്ക്കാം. ശേഷം ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും ചേര്‍ക്കാം. ഇനി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള, തക്കാളി കഷണങ്ങളാക്കിയത് എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. തക്കാളി വേവുന്നത് വരെ ഇളക്കാം. ഇതില്‍ പാകത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാല, മുളക്‌പൊടി എന്നിവ ചേര്‍ത്ത് നന്നായി വേവിക്കുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത്‌ തിളവരുമ്പോഴേക്കും തീ ഓഫ് ചെയ്യുക. ഇനി ആദ്യം തയ്യാറാക്കിയ ഓംലെറ്റ് ഒരു പാത്രത്തില്‍ കഷണങ്ങളാക്കി വയ്ക്കുക. ഇതിന് മുകളില്‍ ഈ ഗ്രേവി ഒഴിച്ചു കൊടുക്കാം. ഓംലെറ്റ് കഷണങ്ങള്‍ ഗ്രേവിയില്‍ മുങ്ങിക്കിടക്കണം. ഇനി മല്ലിയില വിതറി അലങ്കരിക്കാം.

Content Highlights: Ros Omelette The Popular Goan Street Food recipe

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented