Representative Image|Gettyimages.in
സാധാരണ സാലഡുകളൊക്കെ ബോറടിച്ചോ, എങ്കില്‍ റോസ്റ്റഡ് കോളിഫ്‌ളവര്‍ സാലഡ് പരീക്ഷിച്ചാലോ
ചേരുവകള്‍
- കോളിഫ്‌ളവര്‍- ഒന്ന്
- റെഡ് ബെല്‍ പെപ്പര്‍- രണ്ടെണ്ണം
- പാഴ്സ്ലി- ആവശ്യത്തിന്
- ഉപ്പ്, കുരുമുളക്‌പൊടി- ആവശ്യത്തിന്
- വിനാഗ്രെറ്റ്- 15 മില്ലി
- ഫ്രോസണ്‍ ഗ്രീന്‍പീസ്- കുറച്ച്
കോളിഫ്‌ളവര്‍ കഴുകി വൃത്തിയാക്കി അടര്‍ത്തി എടുക്കണം. റെഡ്‌ബെല്‍പെപ്പറും കഷണങ്ങളാക്കി എടുക്കാം. ഗ്രീന്‍പീസ് തണുപ്പുകളഞ്ഞ് മാറ്റി വയ്ക്കാം. ഇനി മൂന്ന് ചേരുവകളും കൂടി ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് ഇളക്കിയ ശേഷം ഓവനില്‍ ബേക്ക് ചെയ്ത് എടുക്കുക. ശേഷം വിനാഗ്രെറ്റ് പുരട്ടാം. സെര്‍വിങ്ങ് പ്ലേറ്റിലാക്കി പാഴ്‌സലി ഇല വിതറി കഴിക്കാം.
Content Highlights: roasted cauliflower salad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..