നോമ്പ് തുറയ്ക്ക് നല്ല എരിവുള്ള മലബാറി സ്റ്റൈല്‍ മീന്‍ പത്തിരി


നിഷ ഷംസു

രുചിയേറിയ മീന്‍പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാം.

മീൻ പത്തിരി

നോമ്പ് തുറയ്ക്ക് രുചിയേറിയ മീന്‍പത്തിരി എളുപ്പത്തില്‍ തയ്യാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

മീന്‍(ദശയുള്ളത്) കഷ്ണങ്ങളാക്കിയത് -500 ഗ്രാം
സവാള -2 എണ്ണം
പച്ചമുളക് -6 എണ്ണം
തക്കാളി -ഒന്ന്
മല്ലിയില -രണ്ട് തണ്ട്
പുതിന -രണ്ട് തണ്ട്
കറിവേപ്പില -രണ്ട് തണ്ട്
തേങ്ങ ചിരകിയത്-2 കപ്പ്
ഏലക്ക -4 എണ്ണം
ഗ്രാംമ്പൂ -3 എണ്ണം
കറുവപ്പട്ട -ഒന്ന്
വറ്റല്‍ മുളക് -3 എണ്ണം
വലിയജീരകം -3 ടീസ്പൂണ്‍
ചുവന്നുള്ളി -8 എണ്ണം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
വെളിച്ചെണ്ണ -ഒന്നര ടേബിള്‍ സ്പൂണ്‍
പുഴുങ്ങലരി -600 ഗ്രാം

തയ്യാറാക്കുന്ന വിധം

മീന്‍ നന്നായി കഴുകി വൃത്തിയാക്കിയശേഷം മഞ്ഞള്‍പ്പൊടിയും മുളക്‌പൊടിയും ഉപ്പും ചേര്‍ത്ത് അധികം മൊരിയാതെ വറുത്ത് മാറ്റിവെക്കുക.

ചീനചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായശേഷം സവാള, പച്ചമുളക്, തക്കാളി, മല്ലിയില, പുതിന ഇല, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. ഇതിലേക്ക് വറുത്തുവെച്ച മീന്‍ കൂടി ചേര്‍ത്ത് ഇളക്കുക.

മറ്റൊരു ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഒരു കപ്പ് തേങ്ങ, 2 ഏലക്ക, ഗ്രാമ്പൂ, കറുവാപ്പട്ട, വറ്റല്‍മുളക്, കറിവേപ്പില, ഒരു ടീസ്പൂണ്‍ ജീരകം, നാല് ചുവന്നുള്ളി, മഞ്ഞള്‍പ്പൊടി എന്നിവ കൂടി ചേര്‍ത്ത് നന്നായി വറുത്തെടുക്കാം. ഇതിലേക്ക് ആദ്യം തയ്യാറാക്കി വെച്ച മീന്‍ ചേര്‍ത്ത മസാലകൂടി ഇട്ട് നന്നായി ഇളക്കുക.

രണ്ട് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ന്ന പുഴുങ്ങലരി മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഒരു കപ്പ് തേങ്ങ, 4 ചുവന്നുള്ളി, രണ്ട് ടീസ്പൂണ്‍ വലിയ ജീരകം, 2 ഏലക്ക എന്നിവ മിക്‌സിയിലിട്ട് അരച്ചെടുത്ത് ചേര്‍ക്കാം. രണ്ടാമത്തെ കൂട്ട് അധികം അരയാതെ ശ്രദ്ധിക്കണം.

ഈ അരിക്കൂട്ട് ചെറിയ ഉരുളകളാക്കിയെടുത്ത് വാഴയിലയില്‍ വെച്ച് കട്ടികുറച്ച് പരത്തിയെടുക്കാം. ഇങ്ങനെ പരത്തിയെടുക്കുന്ന അരിക്കൂട്ട് ഒരെണ്ണമെടുത്ത് മുകളില്‍ നേരത്തെ തയ്യാറാക്കി വെച്ച മീന്‍ ചേര്‍ത്ത മസാലക്കൂട്ട് നിരത്താം. ഇതിന് മുകളില്‍ വീണ്ടും അരിക്കൂട്ട് പരത്തിയത് വെക്കാം. ഇത് അപ്പച്ചെമ്പില്‍ വെച്ച് ആവിയില്‍ വേവിച്ച് എടുക്കാം.

Content Highlights: fish pathiri, ramadan food, recipe, food, malabar style fish pathiri


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


Roshy augustine

1 min

കുപ്പിവെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ഇതൊക്കെ വലിയ വര്‍ധനയോ?, ആരും പരാതിപ്പെട്ടില്ല- മന്ത്രി

Feb 6, 2023

Most Commented