കോഴി നിറച്ചത്
നോമ്പ് തുറയ്ക്ക് വീട്ടില്‍ വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന മലബാര്‍ ശൈലിയിലുള്ള കോഴിനിറച്ചത്. നെയ്‌ച്ചോറിനൊപ്പം കഴിക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
- കോഴിയിറച്ചി(സ്പ്രിങ് കോഴി) -400 ഗ്രാം
- കശ്മീരി മുളക് പൊടി -ഒരു ടേബിള്‍ സ്പൂണ്‍
- മുളക് പൊടി -2 ടേബിള്‍ സ്പൂണ്‍
- മഞ്ഞള്‍പ്പൊടി -ഒരു ടീസ്പൂണ്‍
- പെരുംജീരകം പൊടിച്ചത് - ഒരു ടീസ്പൂണ്‍
- ഉപ്പ് -ആവശ്യത്തിന്
- സവാള -നാല് എണ്ണം
- തക്കാളി (ചെറുതായി അരിഞ്ഞെടുക്കണം) -3 എണ്ണം
- പച്ചമുളക് -5 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി(ചതച്ചത്)- ഒരു ടേബിള്‍ സ്പൂണ്‍
- മല്ലിയില, പുതിന, കറിവേപ്പില -2 തണ്ട് വീതം
- ഗരംമസാലപ്പൊടി -ഒരു ടീ സ്പൂണ്‍
- കോഴിമുട്ട -രണ്ടെണ്ണം
- എണ്ണ -2 ടേബിള്‍ സ്പൂണ്‍
2 കോഴിമുട്ട പുഴുങ്ങി മാറ്റിവെക്കുക.
സ്പ്രിങ് കോഴി രണ്ടെണ്ണം എടുത്ത് കഴുകി വൃത്തിയാക്കിയശേഷം അതിനുള്ളില്‍ നേരത്തെ പുഴുങ്ങി വെച്ച മുട്ട തൊലി കളഞ്ഞ് അകത്ത് വയ്ക്കുക.
കശ്മീരി മുളക് പൊടി, അര ടീസ്പൂണ്‍ വീതം മഞ്ഞള്‍പ്പൊടി, പെരുംജീരകം പൊടിച്ചത്, എന്നിവ ചേര്‍ത്ത് കോഴിയിറച്ചിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇത് ചട്ടിയില്‍ എണ്ണയൊഴിച്ച് പൊരിച്ചെടുക്കുക.
ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടായശേഷം സവാള ചെറുതായി അരിഞ്ഞത് വഴറ്റിയെടുക്കുക. സവാള പകുതി വഴറ്റിയെടുത്തുകഴിയുമ്പോള്‍ തക്കാളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത്, മല്ലിച്ചപ്പ്, പുതിന ഇല, കറിവേപ്പില മുളക് പൊടി, പെരുംജീരകം പൊടിച്ചത്, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി എന്നിവചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പുചേര്‍ത്തു കൊടുക്കാം.
ഇതിനുശേഷം നേരത്തെ വറുത്തുവെച്ചിരിക്കുന്ന കോഴി ചേര്‍ത്തുകൊടുക്കാം. മസാല നന്നായി കോഴിയില്‍ പുതപ്പിച്ചശേഷം 20 മിനിറ്റ് അടച്ചുവെച്ച് വേവിച്ചെടുക്കുക.
Content Highlights: ramadan special food, chicken recipe, malabar style food recipe,food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..