ബട്ടർ ചിക്കൻ | Photo: Mathrubhumi
രുചികരമായ ബട്ടർ ചിക്കൻ കഴിക്കാൻ റെസ്റ്ററന്റിൽ പോകണമെന്നില്ല. വീട്ടിൽ തന്നെ തയ്യാറാക്കാം, അതും അധികം മിനക്കെടാതെ തന്നെ. പ്രഷർ കുക്കറിൽ ബട്ടർ ചിക്കൻ തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്.
ചേരുവകൾ
ഉപ്പില്ലാത്ത ബട്ടർ- മൂന്ന് ടേബിൾ സ്പൂൺ
വെളുത്തുള്ളി- അഞ്ച് അല്ലി
ഇഞ്ചി - 2 ഇഞ്ച്
ഗരംമസാല- 2 ടീസ്പൂൺ
ജീരകം- 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി- 1 ടീസ്പൂൺ
മുളകുപൊടി- അര ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
എല്ലില്ലാത്ത ചിക്കൻ- 900 ഗ്രാം
വിപ്പിങ് ക്രീം- 250 ഗ്രാം
ടൊമാറ്റോ സോസ്- 500 ഗ്രാം
പുതിനയില- രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
പ്രഷർ കുക്കറിൽ ബട്ടർ ഉരുക്കി ചതച്ചുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. മസാലകളും ഇപ്പും ചേർത്ത് ഒരുമിനിറ്റ് ഇളക്കുക. ഇതിലേക്ക് ടൊമാറ്റോ സോസ് ചേർത്തതിനുശേഷം കാൽകപ്പ് വെള്ളമൊഴിച്ച് വേവിക്കുക. ഇനി ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്തുകൊടുത്ത് നന്നായി ഇളക്കാം. ഇനി പ്രഷർ കുക്കർ മൂടിവച്ച് പത്തുമിനിറ്റോളം ഹൈപ്രഷറിൽ വേവിക്കുക. വെന്തുകഴിഞ്ഞാൽ മൂടി നീക്കാം. ശേഷം വിപ്പിങ് ക്രീം ചേർത്ത് നന്നായി ഇളക്കാം. ആവശ്യത്തിന് ഉപ്പും ചേർത്ത് അൽപനേരത്തിനു ശേഷം വാങ്ങിവെക്കാം.
Content Highlights: pressure cooker butter chicken reccipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..