
Image: Priya R Shenoy
മുളകിട്ട കറികള്‍ക്ക് ആരാധകര്‍ ഏറെയാണ്. രുചിയിലും മണത്തിലും കേമനാണ് ചെമ്മീന്‍ മുളകിട്ടത്. എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം പരിചയപ്പെടാം
ചേരുവകള്‍
- ചെമ്മീന്‍ ഇടത്തരം വലുപ്പമുള്ളത് - 20 എണ്ണം
- സവാള കുനുകുനെ ഒരേ വലുപ്പത്തില്‍ അരിഞ്ഞത് - 2 വലുത്
- മുളക് പൊടി -5 ടീസ്പൂണ്‍
- കാശ്മീരി മുളക്പൊടി - 2 ടീസ്പൂണ്‍
- വാളന്‍ പുളി - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
- ഉപ്പ് - ആവശ്യത്തിന്
- മഞ്ഞള്‍പൊടി - ആവശ്യത്തിന്
- കറിവേപ്പില - ഒരു തണ്ട്
- വെളിച്ചെണ്ണ- ആവശ്യത്തിന്
കഴുകി വൃത്തിയാക്കിയ കൊഞ്ച് അല്പം വെള്ളമൊഴിച്ചു ഒരു ചട്ടിയില്‍ ഉപ്പും ചേര്‍ത്ത് വേവിയ്ക്കുക ... അതെ സമയം മറ്റൊരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കി സവാള അരിഞ്ഞത് ചേര്‍ത്ത് ചെറുതീയില്‍ വഴറ്റുക ...
സവാള നന്നായി വഴണ്ട് നിര്‍ബന്ധമായും സ്വര്‍ണ നിറം ആകേണ്ടതാണ് .. ആ സമയത്തു മുളകുപൊടി, മഞ്ഞള്‍പൊടി ചേര്‍ത്ത് , അഞ്ചാറു സെക്കന്‍ഡുകള്‍ കൂടെ ഫ്രൈ ചെയ്യുക.ഈ സവാള കൂട്ട് വെന്തു വരുന്ന കൊഞ്ചിലോട്ട് ചേര്‍ക്കാം ...
വാളന്‍ പുളി വെള്ളം ഒഴിച്ചു കുഴച്ചത് പാനിലൊഴിച്ചു അതും കൂടെ ചേര്‍ക്കുക..
ആവശ്യമുള്ള ഗ്രേവി കിട്ടുന്നത്ര വെള്ളമൊഴിച്ചു ചെറുതീയില്‍ തന്നെ നന്നായി തിളപ്പിക്കുക ... വറുത്ത സവാളയും കൊഞ്ചും മുളകുപൊടിയുമൊക്കെ നന്നായി ബ്ലെന്‍ഡ് ആയി വരുന്ന വരെ പാകം ചെയ്യണം ...
വാങ്ങി വെച്ചതിനു ശേഷം ഒരു ടീസ്പൂണ്‍ എണ്ണ മീതെ ഒഴിക്കാം. കറിവേപ്പില ചേര്‍ക്കുക
Content Highlights; Prawn Curry Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..