പ്രതീകാത്മകചിത്രം | Photo: Gettyimages.in
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള സ്‌നാക്‌സുകളിലൊന്നാണ് പൊട്ടെറ്റോ ചിപ്‌സ്. കടയില്‍ നിന്നു വാങ്ങാതെ പൊട്ടെറ്റോ ചിപ്‌സ് വീട്ടില്‍ തന്നെ ഉണ്ടാക്കിയാലോ?
ചേരുവകള്‍
ഉരുളക്കിഴങ്ങ്- 3
തണുത്ത വെള്ളം- 4 കപ്പ്
കശ്മീരി മുളകുപൊടി- 1 ടീസ്പൂണ്‍
ഉപ്പ്- അര ടീസ്പൂണ്‍
എണ്ണ- വറുക്കാന്‍
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങിലെ തൊലി നീക്കം ചെയ്ത് വട്ടത്തില്‍ കനംകുറച്ച് അരിയുക. ഇനി ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ വലിയൊരു പാത്രത്തിലേക്ക് മാറ്റി തണുത്ത വെള്ളം ചേര്‍ക്കുക. അതില്‍ നന്നായി കഴുകി ടവല്‍ കൊണ്ട് നനവ് ഒപ്പിയെടുക്കാം. ഇനി തിളച്ച എണ്ണയിലേക്ക് ഉരുളക്കിഴങ്ങ് ഇട്ട് വറുക്കാം. മിതമായ തീയില്‍ ഇളക്കി വറുത്തെടുക്കുക. ക്രിസ്പിയായി വരുമ്പോള്‍ വാങ്ങിവെച്ച് മുളകുപൊടിയും ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്യുക. മസാല എല്ലായിടത്തും ആവാന്‍ ശ്രദ്ധിക്കണം. വായു കടക്കാത്ത പാത്രത്തില്‍ വച്ച് ആവശ്യാനുസരണം കഴിക്കാം.
Content Highlights: potato chips recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..