-
ചിക്കന് സ്റ്റൂ ലഞ്ചിനും ഡിന്നറിനുമൊക്കെ നമ്മുടെ പ്രിയ വിഭവമാണ്. എന്നാല്‍ ചിക്കന്‍ സ്റ്റൂവിനെ അമേരിക്കന്‍ സ്റ്റൈലില്‍ വച്ചാലോ.
ചേരുവകള്‍
- ചിക്കന്‍- ഒരു കിലോ
- വിനാഗിരി- നാല് ടീസ്പൂണ്‍
- ഉരുളക്കിഴങ്ങ്- ഒന്ന്, ചതുരത്തില്‍ കഷണങ്ങളാക്കിയത്
- സവാള- ഒന്ന്
- വെളുത്തുള്ളി- നുറുക്കിയത് ഒരു ടീസ്പൂണ്‍
- ഇഞ്ചി- നുറുക്കിയത്, ഒരു ടീസ്പൂണ്‍
- പച്ചമുളക്- രണ്ട്
- ഏലക്ക- നാല്
- കരയാമ്പു- അഞ്ച്
- കറുവ- ഒന്ന്
- തേങ്ങാപ്പാല്‍- രണ്ട് കപ്പ്
- കറിവേപ്പില- എട്ട് തണ്ട്
- എണ്ണ
- ഉപ്പ്
ചിക്കന് വിനാഗിരി, ഉപ്പ്, ഉരുളക്കിഴങ്ങ്, പാകത്തിന് വെള്ളം എന്നിവ ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ഒരു പാനില്‍ എണ്ണ ചൂടാകുമ്പോള്‍ സവാള, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റുക. നന്നായി വഴന്നു കഴിഞ്ഞാല്‍ ഇതിലേയ്ക്ക് ചെറുതായി ചതച്ച കറുവയും കരയാമ്പൂവും ഏലക്കയും ചേര്‍ക്കുക. ഇനി ചിക്കന്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങാപ്പാലും ചേര്‍ത്ത് തിളക്കുമ്പോള്‍ തീ കെടുത്താം. ഒരു പാനില്‍ എണ്ണ ചൂടാക്കി അതില്‍ കറിവേപ്പിലയിട്ട് വാട്ടി ചിക്കന് മുകളില്‍ ഒഴിക്കാം.
Content highlights: Potato Chicken Stew Recipe
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..